വെറും 15 മിനുട്ടിൽ ആവിയിൽ വേവിച്ചെടുക്കുന്ന കിടിലൻ നാലുമണി പലഹാരം.. നിങ്ങൾ ഇതുവരെ ഉണ്ടാക്കിയിട്ടുണ്ടാവില്ല.!! Steamed Snack Malayalam
Steamed Snack Malayalam : “പഞ്ഞിപോലെ സോഫ്റ്റ് കേക്ക്.. വെറും 15 മിനുട്ടിൽ ആവിയിൽ വേവിച്ചെടുക്കുന്ന കിടിലൻ നാലുമണി പലഹാരം” ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു സൂപ്പർ നാലുമണി പലഹാരമാണ്. അതിനായി ആദ്യം ബൗളിലേക്ക് തൊലികളഞ്ഞ് വൃത്തിയാക്കിയ ഒരു ക്യാരറ്റ് നല്ലപോലെ ഗ്രേറ്റ് ചെയ്തെടുക്കുക. അടുത്തതായി മറ്റൊരു ബൗളിൽ കുറച്ച് ഉണക്കമുന്തിരിയും കശുവണ്ടി പരിപ്പും ചെറുതായി അരിഞ്ഞത്
എടുക്കുക. എന്നിട്ട് ഇതിലേക്ക് 1/2 tbsp മൈദ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തുവെക്കുക. ഇനി മറ്റൊരു ബൗളിലേക്ക് 1/2 കപ്പ് തൈര്, 1/ കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് അതിലേക്ക് 1/3 കപ്പ് ഓയിൽ ചേർത്ത് നല്ലത്പോലെ യോജിപ്പിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് 3/4 കപ്പ് മൈദ, 1 tsp ബേക്കിംഗ് പൗഡർ എന്നിവ അരിച്ച് ചേർക്കുക. എന്നിട്ട് ഇതിലേക്ക് 1 നുള്ള് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക.

കുറച്ചു കട്ടി കുറക്കാനായിട്ട് ഇതിലേക്ക് 5 tbsp പാൽ ചേർത്തിളക്കുക. അടുത്തതായി ഇതിലേക്ക് നേരത്തെ ഗ്രേറ്റ് ചെയ്തെടുത്ത ക്യാരറ്റ് ചേർത്ത് പകുതുക്കെ മിക്സ് ചെയ്തു കൊടുക്കാം. ഇനി ഇതിലേക്ക് ചേർക്കേണ്ടത് നേരത്തെ എടുത്തുവെച്ച ഉണക്കമുന്തിരി – കശുവണ്ടി മിക്സ് ആണ്. 1 ഏലക്കായ ചതച്ചതുംകൂടി ചേർത്ത് ഒന്നുകൂടി മടക്കി മടക്കി മിക്സ് ചെയ്യാം. അങ്ങിനെ നമ്മുടെ ബാറ്റർ റെഡിയായിട്ടുണ്ട്.
തയ്യാറാക്കുന്നവിധം കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.