സ്കൂളിൽ പോകുന്നതിനു മുൻപ് രണ്ടു സ്റ്റെപ് ഇട്ടേക്കാം.!! ഹിന്ദി സോങ്ങിന് ഡാൻസ് കളിച്ച് സോഷ്യൽ മീഡിയ സ്റ്റാർ ആയി പയ്യൻമാർ.!! | School Boys Dance Video Viral

School Boys Dance Video Viral : സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും നിരവധി തരത്തിലുള്ള റീൽ വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഓരോ റീലും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വളരെയധികം വ്യത്യസ്തവും വൈവിധ്യവും ഉൾക്കൊള്ളുന്നവ തന്നെയാണ്. മുതിർന്നവർ മുതൽ ചെറുപ്പക്കാർ വരെ റീൽ വീഡിയോകളിൽ നിറഞ്ഞു നിൽക്കുമ്പോൾ നിരവധി കുട്ടി താരങ്ങളും

തങ്ങളുടേതായ ഇടം സോഷ്യൽ മീഡിയകളിലൂടെ ഉറപ്പിച്ചു കഴിഞ്ഞു. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പത്തും പന്ത്രണ്ടും വയസ്സായ കുട്ടികൾ വരെ വീഡിയോയിൽ നിറഞ്ഞുനിൽക്കുമ്പോൾ യൂട്യൂബിൽ മൂന്നര കോടി ജനങ്ങൾ കണ്ട ഒരു നേപ്പാളി ഗാനത്തിന് ചുവടുവെച്ച് എത്തിയിരിക്കുന്ന രണ്ട് കൊച്ചു മിടുക്കന്മാരാണ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്ഗുലാബി ഷെറാറ എന്ന നേപ്പാളി ഗാനത്തിന് ട്രെൻഡിനൊത്ത് ചുവടുവെച്ച് എത്തിയിരിക്കുകയാണ് രണ്ട് കൊച്ചു മിടുക്കന്മാർ. സ്കൂൾ യൂണിഫോമിൽ ഊടുവഴിയിൽ തെരുവിൽ നിന്ന് നൃത്തം കളിക്കുന്ന ഈ മിടുക്കന്മാരുടെ

വീഡിയോ ഇതിനോടകം മില്യൺ കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. ഒരു ചുവടു പോലും പിഴക്കാതെ നൃത്തം ചെയ്യുന്ന കുട്ടികളെ അഭിനന്ദിച്ച് നിരവധി പേർ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ നേരം കൊണ്ട് വൈറലായ വീഡിയോയ്ക്ക് താഴെ നിരവധിപേർ കമന്റുകളുമായി എത്തുന്നുണ്ട്. ഇതിനു മുൻപും ഇവരുടെ പല റീൽ വീഡിയോകളും വൈറൽ ആയിട്ടുണ്ട്. എന്നതുകൊണ്ട് തന്നെ ഇവർ നിസാരക്കാരല്ല എന്ന അനുമാനത്തിലാണ് ആളുകൾ.

ഋഷി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോകൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ഡാൻസർ, ബ്ലോഗർ എന്നിങ്ങനെ പ്രൊഫൈലിൽ നൽകിയിട്ടുമുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ ഇത്തരത്തിൽ അനായാസം ഡാൻസ് കളിക്കാൻ കഴിയുന്ന ഈ കൊച്ചു മിടുക്കന്മാർക്ക് ഭാവിയിൽ വലിയ അവസരങ്ങളാണ് കാത്തിരിക്കുന്നത് എന്നും നിരവധിപേർ കമന്റുകൾ ആയി കുറിച്ചിരിക്കുന്നു. എന്തുതന്നെയായാലും വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചുവാൻ ഈ കൊച്ചു മിടുക്കന്മാർക്ക് സാധിച്ചിട്ടുണ്ട്.

Rate this post

Comments are closed.