ദേവിയെ പാട്ടിലാക്കി കണ്ണൻ സ്വത്തുക്കൾ തട്ടിയെടുക്കുമ്പോൾ.!! ശിവനോട് പൊട്ടിത്തെറിച്ച് അപ്പു; രക്ഷകനായി ശങ്കരമാമ.!! | Santhwanam Today Episode January 04

Santhwanam Today Episode January 04: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ പ്രശ്നങ്ങൾ തീരുന്നില്ല. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ എല്ലാവരും രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ, അപ്പുവിനെയും ഹരിയെയും ഊൺമേശയിൽ കാണാഞ്ഞപ്പോൾ ബാലേട്ടൻ അവർ എവിടെ എന്ന് ചോദിച്ചപ്പോൾ, ദേവിക്ക് ദേഷ്യം വരികയായിരുന്നു.എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് നമ്മൾ മാത്രം ആഗ്രഹിച്ചാൽമതിയില്ലെന്നും, അത് എല്ലാവർക്കും തോന്നണമെന്നും, അവരെപ്പോലെ

തന്നെയാണ് ഞാനെന്നും തുടങ്ങി പലതും പറഞ്ഞ് ദേഷ്യത്തിൽ പലതും പറയുകയായിരുന്നു. ഇത് കേട്ട് എല്ലാവരും ഞെട്ടിപ്പോയി. അപ്പോഴാണ് അഞ്ജുവിൻ്റെ ടെസ്റ്റ് ചെയ്ത റിസൾട്ട് എന്തായെന്ന് ചോദിക്കുന്നത്. നാളെ തരാമെന്നാണ് പറഞ്ഞതെന്നും, റിസൾട്ട് വാങ്ങാൻ കണ്ണൻ പോകുമോ എന്ന് ശിവൻ ചോദിക്കുകയാണ്. ഇത് കേട്ടതും കണ്ണന് ദേഷ്യം വരികയാണ്. ഞാൻ പണ്ടത്തെപ്പോലെ ജോലിയില്ലാത്തവനല്ലെന്നും, എന്നെക്കാൾ അറിവുള്ള നിങ്ങൾ തന്നെ പോയി വാങ്ങിയാൽ മതിയെന്ന് പറയുകയാണ് കണ്ണൻ. ഇത് കേട്ട് അഞ്ജു ഭക്ഷണം

കഴിക്കാതെ എഴുന്നേറ്റ് പോയി. ശിവനും അഞ്ജുവിൻ്റെ പിറകെ പോയി. അപ്പോഴാണ് ദേവി കണ്ണനെ വഴക്ക് പറയുന്നത്. ഇത് കേട്ടപ്പോൾ കണ്ണൻ, ശിവേട്ടൻ പോയി വാങ്ങിയാൽ എന്താണെന്നും, ഞാൻ എന്തിനാണ് പോവുന്നതെന്നൊക്കെ പറഞ്ഞ് ഭക്ഷണം കഴിക്കാതെ റൂമിലേക്ക് പോയി. പിന്നീട് ബാലൻ ദേവിയോട് കണ്ണനെ പോയി സമാധാനിപ്പിക്കെന്ന് പറയുകയാണ്. അപ്പോൾ ശിവനും അഞ്ജുവും പലതും പറയുന്നത്. കണ്ണൻ വന്നതോടെ ഈ വീട്ടിൽ സമാധാനമില്ലെന്നും, അതിനാൽ അവൻ്റെ ഷെയർ കൊടുത്ത് അവനെ പറഞ്ഞു വിടാൻ നോക്കെന്ന് പറയുകയാണ് അഞ്ജു. അത് കേട്ടപ്പോൾ ശിവനും അതുതന്നെയാണ് നല്ലതെന്ന് പറയുകയാണ്. അപ്പോഴാണ് ദേവി കണ്ണൻ്റെ അടുത്തേക്ക് പോകുന്നത്. കണ്ണൻ വിഷമിച്ചു നിൽക്കുകയാണ്. കണ്ണാ നീ എന്താ മോനെ ഇങ്ങനെയൊക്കെ പറഞ്ഞത്

തുടങ്ങി പലതും ചോദിച്ചപ്പോൾ, ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞില്ലല്ലോയെന്നും, നിങ്ങളൊക്കെ എന്തിനാണ് എന്നെ മാത്രം കുറ്റം പറയുന്നതെന്ന് ചോദിക്കുകയാണ് കണ്ണൻ. എല്ലാവർക്കും എല്ലാവരും ഉണ്ട്, എനിക്കാണ് ആരും ഇല്ലാതെ പോയത് എന്ന് കണ്ണൻ പറഞ്ഞപ്പോൾ, നിന്നെഎൻ്റെ മകനെപ്പോലെയാണ് ഞാൻ നിന്നെ വളർത്തിയതെന്നു പറയുകയാണ് ദേവി. ഇത് കേട്ടപ്പോൾ കണ്ണൻ അമ്മയാണെന്ന് പറഞ്ഞാൽ പോരല്ലോ, അമ്മയായി കാണിക്കണമെന്നും, ഞാൻ ആവശ്യപ്പെട്ടത് എങ്ങനെയെങ്കിലും സാധിച്ച് തരണം എന്നാണ് കണ്ണൻ പറയുന്നത്. പിന്നീട് കണ്ണൻ റൂമിലേക്ക് പോയി. ദേവിയും കിടക്കാൻ പോയി.കണ്ണൻ പറഞ്ഞതൊക്കെ ദേവി ബാലേട്ടനോട് പറയുകയാണ്. പിറ്റേ ദിവസം രാവിലെ തന്നെ ബാലൻ ശങ്കരമാമായ കാണാൻ പോവുകയാണ്. പിന്നീട് കണ്ണൻ പറഞ്ഞ കാര്യം പറയുകയും, സാന്ത്വനം വീട് ഭാഗം വയ്ക്കാമെന്ന് പറയുകയാണ്. ശങ്കരമാമ ബാലനോട് നിങ്ങൾ ചന്ദ്രോത്ത് വന്നോ എന്നു പറഞ്ഞപ്പോൾ, ബാലൻ്റെ മനസ്’ നിറയുകയാണ്. മാമന് ഇങ്ങനെ തോന്നിയല്ലോ എന്ന് പറയുകയാണ് ബാലൻ.അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് ഇന്ന് നടക്കുന്നത്.

Rate this post

Comments are closed.