ഡാൻസ് ചെയ്ത് വൈറൽ ആയ ആർദ്രകുട്ടി ദേ ഇവിടെയുണ്ട്! ആ എനർജിയുടെ രഹസ്യം കണ്ടോ!? ഇവൾ ആള് കൊള്ളാമല്ലോ എന്ന് ആരാധകർ | Ardhra Narayan viral dance

Ardhra Narayan viral dance  : സോഷ്യൽ മീഡിയയുടെ കാലത്താണ് നാം ഇന്ന് ജീവിച്ച് പോവുന്നത്. മുതിർന്നവർ മുതൽ കുട്ടികൾ വരെ സോഷ്യൽ ലോകത്താണ് ഓരോ ദിവസവും കടന്നു പോകുന്നത്. ചിലർ സ്വന്തമായി യുട്യൂബ് വീഡിയോകൾ ചെയ്ത് അതിലൂടെയാണ് വൈറലായി മാറുന്നത്. മറ്റു ചിലർ ചെറിയ ഷോർട്ട് വീഡിയോകൾ ചെയ്താണ് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റുന്നത്.

അങ്ങനെ പ്രേക്ഷകരുടെ മനം കവർന്ന് ഇന്ന് ബിഗ് സ്ക്രീനിലെത്തിയ നിരവധി താരങ്ങളുണ്ട്. ചിലർ പാട്ട് പാടിയാണ് പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്നതെങ്കിൽ, മറ്റു ചിലർ അഭിനയത്തിലൂടെയും നൃത്തത്തിലൂടെയുമൊക്കെയാണ് വൈറലായി മാറുന്നത്. അങ്ങനെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി വൈറലായി മാറിയ കുട്ടി താരമാണ് ആർദ്ര നാരായൻ എന്ന ഈ കൊച്ചു മിടുക്കി.

വെറും 6 വയസ് പ്രായമുള്ള ഈ കൊച്ചു മിടുക്കിയുടെ നൃത്ത വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സ്റ്റേജ് പ്രോഗ്രാമുകളിൽ ആർദ്ര കുട്ടിയുടെ ഡാൻസ് കണ്ട് മിഴിച്ചു നിൽക്കുകയാണ് പ്രേക്ഷകർ. കാരണം ഈ ചെറുപ്രായത്തിൽ ഇത്രയും മെഴിവഴക്കം ഈ കുഞ്ഞിന് എങ്ങനെ ലഭിക്കുന്നുവെന്നാണ് പ്രേക്ഷകർ കമൻ്റായി ചോദിക്കുന്നത്.

ഡാൻസിൻ്റെ ചുവടിനനുസരിച്ച് വരുന്ന പാട്ടിൻ്റെ വരികളും, മുഖത്തെ ഭാവവുമൊക്കെയാണ് ആർദ്ര കുട്ടിയെ ഇത്രയും വൈറലാക്കി മാറ്റാൻ ഇടയാക്കിയത്. ആർദ്ര കുട്ടിയെ ഇൻറർവ്യൂ ചെയ്തപ്പോൾ കുട്ടി പറയുന്നത് ഡാൻസിലൂടെ വൈറലായെന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ ആദ്യം ഞെട്ടിപ്പോയെന്നും, പിന്നീട് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷമായെന്നുമാണ്. ഡാൻസ് ഒരുപാട് ഇഷ്ടപ്പെടുന്ന ഈ കൊച്ചു മിടുക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

Rate this post

Comments are closed.