ഗൾഫിലേക്കൊരു കപ്പൽ സർവീസ്.!! പൂവണിഞ്ഞ് പ്രവാസികളുടെ സ്വപ്നം.!! | Gulf Ship Service

Gulf Ship Service

Gulf Ship Service : ഗൾഫിലേക്ക് പോവുക എന്ന് പറഞ്ഞാൽ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് വിമാന സർവീസ് തന്നെയായിരിക്കും. വിമാനത്തിൽ കയറാൻ പേടിയുള്ളവർ പോലും ഗൾഫിലേക്ക് പോകുവാൻ ആഗ്രഹിക്കുന്ന യാത്രാ മാർഗ്ഗമായി വിമാന സർവീസുകൾ മാറുമ്പോൾ മറ്റൊരു സന്തോഷവാർത്തയാണ് ആളുകളെ തേടിയെത്തുന്നത്. കേരളവും ഗൾഫും തമ്മിലുള്ള സർവീസിന് യാത്ര

കപ്പൽ കൊണ്ടുവരുവാൻ കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ച വാർത്തയാണ് അത്. ബേപ്പൂർ- കൊച്ചി- ദുബായ് സെക്ടറിൽ പ്രവാസി യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രസർക്കാർ യാത്ര കപ്പൽ സർവീസ് ആരംഭിക്കുന്നത്. ലോക്സഭയിൽ ഹൈബി ഈഡൻ എംപി ഉന്നയിച്ച ചോദ്യത്തിന് ആണ് പച്ചക്കൊടി ലഭിച്ചിരിക്കുന്നത്ലോക്സഭയിൽ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ് സോനോവാളയാണ് യാത്ര കപ്പൽ സർവീസ് ആരംഭിക്കുവാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിട്ടു കൊണ്ടുള്ള സന്തോഷവാർത്ത പുറപ്പെടുവിച്ചത്. വിമാന ടിക്കറ്റ് ചാർജിനത്തിൽ വൻ തുക ആളുകൾക്ക്

നൽകേണ്ടി വരുന്ന സാഹചര്യത്തിലാണ് കപ്പൽ സർവീസിന്റെ വാർത്ത പുറത്തുവന്നത്. വിമാന ടിക്കറ്റിന്റെ മൂന്നിലൊരു ഭാഗം മാത്രമാണ് കപ്പൽ സർവീസിന് ആവശ്യമായി വരുന്നത് എന്നതുകൊണ്ട് തന്നെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ ഒരു സന്തോഷത്തിനാണ് തിരി തെളിയിക്കുന്നത്. വിമാനത്തിൽ കൊണ്ടുവരുന്ന ലഗേജിന്റെ മൂന്നിരട്ടി കപ്പലിൽ കൊണ്ടുവരാൻ കഴിയും എന്നതും മറ്റൊരു സന്തോഷകരമായ വാർത്തയാണ്

കേരള സർക്കാരിൻറെ നിരന്തര സമ്മർദ്ദം ബേപ്പൂർ- കൊച്ചി- യുഎഇ യാത്ര കപ്പിൽ സർവീസ് തുടങ്ങുന്നതോടനുബന്ധിച്ച് കേന്ദ്രസർക്കാരിന് നേരിടേണ്ടതായി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈബി ഈടൻ എംപി ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. നോർക്ക റൂട്ട്സ് കേരള മാരിടൈം ബോർഡ് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവരുടെ യോഗത്തിലും കാര്യം അറിയിച്ചിട്ടുണ്ട്. തുടർന്ന് കപ്പൽ സർവീസിന്റെ ടെൻഡർ പ്രസിദ്ധീകരിക്കുന്നത് അനുബന്ധിച്ച കാര്യങ്ങൾക്കായി കേരള മറൈൻ ടൈം ബോർഡിനേയും നോർക്കാ റൂട്ട്സിനെയും ഉന്നത അധികാരികൾ ചുമതലപ്പെടുത്തിയിട്ടുണ്ട്..

Rate this post

Comments are closed.