ഭാവിയിലെ ഇംഗ്ലീഷ് മിസ്സ്‌ ആണ്, കുട്ടി കുറുമ്പിയുടെ ഇംഗ്ലീഷ് ഉച്ചാരണം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ | English speaking viral Video

English speaking viral Video

സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ സോഷ്യൽ മീഡിയയിലൂടെയാണ് സമയം ചിലവഴിക്കുന്നത്. ചിലർ സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്തും, റീലുകൾ ചെയ്തും പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകളും റീലുകളും പല രീതിയിൽ ഓരോരുത്തരും പങ്കുവയ്ക്കുന്നത്.

എന്നാൽ അത്തരം വീഡിയോകളിൽ ചില വീഡിയോകൾ വൈറലായി മാറാറുണ്ട്. മുതിർന്നവരുടേയും കുട്ടികളുടെയും പല തരത്തിലുള്ള വീഡിയോകളാണ് നാം സോഷ്യൽ മീഡിയ വഴി കണ്ടുവരുന്നത്. ചില മിടുക്കി കുട്ടികളുടെ വീഡിയോകൾ കണ്ടാൽ പ്രേക്ഷകർ പോലും അത്ഭുതപ്പെട്ട് നിൽക്കാറുണ്ട്. അത്തരത്തിൽ വൈറലായി താരങ്ങളായി മാറിയ നിരവധി കുട്ടിത്താരങ്ങളെ നമുക്ക് അറിയാം. ഇപ്പോൾ അത്തരത്തിൽ വൈറലായ ഒരു കുട്ടി കുറുമ്പിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

‘പാറു അതിദി’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പലതരം റീൽസുകളിലൂടെ വൈറലായ കുട്ടിക്കുറുമ്പിയുടെ റീൽ വീഡിയോകളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അതിദി ശരത് എന്ന ഈ കുട്ടിക്കുറുമ്പിയെ പാറു എന്നാണ് വീട്ടിൽ വിളിക്കുന്നത്. ഈ പാറു ഇന്ന് പ്രേക്ഷകരുടെയും കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ്. ശരത്തിൻ്റെയും മഞ്ജരിയുടെയും മകളായ അതിദി കുട്ടി അവതരിപ്പിക്കുന്ന റീലുകൾ പ്രേക്ഷകരെ ആകർഷിക്കുന്നതാണ്. കഴിഞ്ഞ ദിവസം പങ്കുവെച്ച പാറുവിൻ്റെ രസകരമായ വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

അമ്മയോട് മലയാളത്തിലും ഇംഗ്ലീഷിലും പലതരം പഴങ്ങളുടെ പേരുകൾ പാറുപറയുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറിയത്. പാറുവിൻ്റെ മധുരമായ ഇംഗ്ലീഷ് കേട്ട് പ്രേക്ഷകർ നിരവധി കമൻ്റുകളും പറയുകയുണ്ടായി. ഭാവിയിലെ ഏതോ സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറാണെന്നാണ് ഒരു കൂട്ടർ പറയുന്നതെങ്കിൽ, സുരാജിൻ്റെ ആരോ ആണെന്നാണ് മറ്റൊരാളുടെ കമൻ്റ്. മൂന്നര വയസുകാരി പാറുവിൻ്റെ മുഖത്തെ ഭാവങ്ങളും പ്രേക്ഷകർ എടുത്തു പറയുകയുണ്ടായി.

Rate this post

Comments are closed.