എന്റെ കണ്ണാ ഈ കുട്ടി കൊള്ളാട്ടോ!! അനിയത്തികുട്ടിയ്ക്ക് വന്നു ചേർന്ന സൗഭാഗ്യത്തിൽ അഭിമാനത്തോടെ സാന്ത്വനം കണ്ണൻ!! | Santhwanam Achu Sugandh Sister Happy News Viral

Santhwanam Achu Sugandh Sister Happy News Viral

Santhwanam Achu Sugandh Sister Happy News Viral : മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ നിരവധി കഥാപത്രങ്ങളുടെ വിശേഷങ്ങളുമായാണ് പരമ്പര മുന്നോട്ടു പോകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയിൽ ഏറ്റവും ജനപ്രിയ കഥാപാത്രമാണ് കണ്ണൻ. അച്ചു സുഗതാണ് കണ്ണനായി പരമ്പരയിൽ എത്തുന്നത്. അസിസൻ്റ് ഡയറക്ടറായിട്ടായിരുന്നു താരം സീരിയലിലേക്ക് എത്തുന്നത്.

വാനമ്പാടി സീരിയലിൽ സാന്ത്വനം സീരിയൽ സംവിധായകനായിരുന്ന ആദിത്യൻ സാറിൻ്റെ കീഴിൽ അസിസ്റ്റൻറ് ഡയറക്ടറായി തുടക്കം കുറിച്ച താരം പിന്നീട് സാന്ത്വനത്തിൽ പ്രധാന വേഷത്തിൽ എത്തുകയായിരുന്നു. ഇപ്പോൾ അച്ചുവിന് നിരവധി ആരാധകരാണുള്ളത്. താരത്തിൻ്റെ നായികയായി മഞ്ജുഷ മാർട്ടിനാണ് സീരിയലിൽ എത്തിയിരുന്നത്. മഞ്ജുഷയും അച്ചു സുഗതും ചേർന്നുള്ള നിരവധി ഷോർട്ട് ഫിലിമുകളും ഇപ്പോൾ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുകയാണ്.സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും വാർത്തകളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റും അതിനു നൽകിയ രസകരമായ ക്യാപ്ഷനുമാണ് വൈറലായി മാറുന്നത്. നഴ്സായ അച്ചു സുഗതിൻ്റെ സഹോദരി അഞ്ജു സുഗത് ഈ വർഷത്തെ ബെസ്റ്റ് നഴ്സ് അവാർഡ് സ്വന്തമാക്കിയ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. സഹോദരിയുടെ കൂടെയുള്ള രസകരമായ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

എന്നാൽ ഈ വിശേഷത്തിന് താരം നൽകിയ ക്യാപ്ഷൻ’ ബെസ്റ്റ് നഴ്സ് ഓഫ് ദ ഇയർ ആയതിൻ്റെ ചിലവ് ചെയ്ത് ബെസ്റ്റ് പെങ്ങൾ ഓഫ് ദ ഇയർ കൂടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.’ നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ സഹോദരിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post

Comments are closed.