പൂന്തോട്ടത്തിൽ കുറ്റി മുല്ല എപ്പോഴും പൂക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.. കുറ്റിമുല്ല ചെടിയിൽ തിങ്ങി നിറഞ് പൂക്കാനായി ഇത് മതി.!! Jasmine flowering Tips Malayalam

Jasmine flowering Tips Malayalam : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ മിക്കവാറും കാണാറുള്ള ഒരു ചെടിയായിരിക്കും കുറ്റി മുല്ല. കാഴ്ചയിൽ ഭംഗിയും, പൂക്കൾക്ക് നല്ല ഗന്ധവും മാത്രമല്ല നല്ല രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ പൂക്കൾ വിറ്റ് വരുമാനം ഉണ്ടാക്കാനും കുറ്റി മുല്ല കൃഷി ഒരു നല്ല മാർഗമാണ്. എന്നാൽ മിക്ക ആളുകളും നേരിടുന്ന പ്രശ്നം കുറ്റി മുല്ലയിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും. അതിനായി

ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. കുറ്റിമുല്ല ചെടിയുടെ പരിചരണം നല്ല രീതിയിൽ നൽകിയാൽ മാത്രമാണ് ആവശ്യത്തിന് പൂക്കൾ ലഭിക്കുകയുള്ളൂ. ചെടിയിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാകാത്തതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് കൃത്യമായി പ്രൂണിംഗ് ചെയ്യാത്തതോ, അതല്ലെങ്കിൽ ചെടിയുടെ വേരിന് ആവശ്യത്തിന് ബലമില്ലാത്തതോ ആയിരിക്കും. അതുകൊണ്ടുതന്നെ ചെടി നടുമ്പോൾ മുതൽ നല്ല രീതിയിൽ പരിചരണം നൽകേണ്ടതുണ്ട്.

Jasmine flower plant growth

കുറ്റി മുല്ല ചെടി നടുന്നതിന് ആവശ്യമായ പോട്ട് മിക്സ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഒരു ഗ്രോ ബാഗ് എടുത്ത് അതിന്റെ മുക്കാൽ ഭാഗം കരിയില അല്ലെങ്കിൽ ചെടിയുടെ ഉണങ്ങിയ വേര് നിറച്ചു കൊടുക്കുക. ശേഷം മണ്ണിന്റെ മിശ്രിതം തയ്യാറാക്കാനായി കറുത്ത മണ്ണിലേക്ക് നാല് കൈപ്പിടി ജൈവ മിശ്രിതം ചേർത്തു കൊടുക്കുക. ജൈവ മിശ്രിതം ഇല്ലാത്തവർക്ക് വേപ്പില പിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവയിൽ

ഏതെങ്കിലും ഒരു കിലോ എന്ന അളവിലും ചേർത്ത് കൊടുക്കാവുന്നതാണ്. ഗ്രോ ബാഗിന്റെ ബാക്കിയുള്ള ഭാഗത്ത് തയ്യാറാക്കിവെച്ച പോട്ട് മിക്സ് കൂടി ഇട്ട് അല്പം വെള്ളം തളിച്ചു കൊടുക്കുക. ഗ്രോ ബാഗിലേക്ക് കുറ്റി മുല്ലയുടെ തണ്ട് നടാനായി തിരഞ്ഞെടുക്കുമ്പോൾ നല്ല മൂത്ത തണ്ടു നോക്കി തിരഞ്ഞെടുക്കണം. ചെറിയ തണ്ടുകൾ ശരിയായ രീതിയിൽ പിടിക്കണം എന്നില്ല. നവംബർ,ഡിസംബർ മാസങ്ങളിൽ ആണ് പ്രൂണിങ് ചെയ്ത് നൽകേണ്ടത്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : PRS Kitchen

Rate this post

Comments are closed.