ജമന്തി ചെടി നിറയെ പൂവിടാൻ ഇങ്ങനെ ചെയ്യൂ.. എത്ര കരിഞ്ഞുണങ്ങിയ ജമന്തിച്ചെടിയും പൂവിടും ഇങ്ങനെ ചെയ്‌താൽ.!! Jamanthi Flowering tips Malayalam
Jamanthi Flowering tips Malayalam : വീടുകളിൽ പോലും വ്യത്യസ്ത നിറത്തിലുള്ള ജമന്തിപൂക്കൾ നാം നട്ടു വരാറുണ്ട്. എന്നാൽ നഴ്സറിയിൽ നിന്ന് വാങ്ങുമ്പോഴുള്ള ഉള്ള യാതൊരു ഗുണവും പിന്നീട് ഈ ജമന്തികൾ കാണിക്കാറില്ല. നിറയെ പൂക്കും എന്ന് പറയുമ്പോഴും ആദ്യത്തെ പൂവിടൽ കഴിഞ്ഞാൽ പിന്നെ മുരടിച്ചു പോവുകയോ കഴിഞ്ഞു പോവുകയാണ് ചെയ്തു കാണുന്നത്. ഈ രീതി മാറ്റുവാനായുള്ള എളുപ്പ വഴിയാണ് ഇന്ന് പരിചയപ്പെടുന്നത്.
അതിനായി ആദ്യം ചെയ്യേണ്ടത് നഴ്സറിയിൽ നിന്ന് വാങ്ങിയ ജമന്തി ചെടിയിലെ കരിഞ്ഞുണങ്ങി നിൽക്കുന്ന പൂക്കളും മുട്ടുകളും എല്ലാം അല്പം താഴേക്ക് ചേർത്തുവച്ചു മുറിച്ചു കളയുക എന്നതാണ്. പുതുതായി വരുന്ന മൊട്ടുകളും ഇലകളും ഒന്നും നാശമായി പോകാതെ വേണം ഇങ്ങനെ മുറിച്ചുമാറ്റാൻ. അതിനുശേഷം മുരടിച്ചു നിൽക്കുന്ന പഴയ ഇലകൾ പൂർണമായും ചെടിയിൽ നിന്ന് കട്ട് ചെയ്ത് മാറ്റണം.

ഇല കട്ട് ചെയ്തു മാറ്റുന്നത് ചെടിക്ക് ഒരിക്കലും ദോഷം ചെയ്യുകയില്ല. മറിച്ച ചെടി കൂടുതൽ വളരുന്നതിന് സഹായം ആവുകയാണ് ചെയ്യുന്നത്. ഇങ്ങനെ പഴയ ഇലയും പൂവും മൊട്ടും ഒക്കെ കട്ട് ചെയ്ത് മാറ്റിയശേഷം പുതിയതായി ജമന്തി ചെടി നടാൻ ആവശ്യമായ ഒരു ബാഗ് എടുക്കുകയാണ് വേണ്ടത്. ഇതിൻറെ അടി നന്നായി തുളച്ചു കൊടുക്കണം.
കാരണം അധികം വെള്ളം ആയി കഴിഞ്ഞാൽ ജമന്തി ചെടികൾ പെട്ടെന്ന് തന്നെ ചീത്തയായി പോകാൻ സാധ്യതയുണ്ട്. വളരെ കുറച്ച് വെള്ളവും സൂര്യപ്രകാശവും ആവശ്യമുള്ള പൂച്ചെടിയാണ് ജമന്തി. ഇനി എങ്ങനെയാണ് ജമന്തി പുതിയ ബാഗിലേക്ക് മാറ്റുന്നത് എന്നും അതിൻറെ വളപ്രയോഗം രീതികളും വീഡിയോയിൽ നിന്നും കണ്ട് മനസ്സിലാക്കാം. Video credit : Shemiz SK
Comments are closed.