മുരിങ്ങ ഇല തോരൻ ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടപെടും.!! | Drumstick leaves Thoran Recipe Malayalam

Drumstickleves thoran recipe malayalam.!!! മുരിങ്ങയില മാത്രം മതി നല്ല രുചികരമായ ഒരു തോരൻ തയ്യാറാക്കാൻ ആയിട്ട് മുരിങ്ങ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു തോരൻ തയ്യാറാക്കി എടുക്കാം സാധാരണ മുരിങ്ങയില കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട് എന്നാലും തോരൻ എല്ലാവരുടെയും പ്രിയപ്പെട്ടതാണ് പക്ഷേ വയ്ക്കേണ്ട രീതിയിൽ അത് ഉണ്ടാക്കിയാൽ മാത്രമേ എല്ലാവർക്കും കഴിക്കാനും ഇഷ്ടമാവുകയുള്ളൂ..

ആദ്യം മുരിങ്ങയില മാത്രമായിട്ട് അടർത്തിയെടുക്കുക ഇത് നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്ത് മാറ്റി വെച്ചതിനുശേഷം ഒരു ചേന ചൂടാവുമ്പോ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് ചുവന്ന മുളകും കടുകും കറിവേപ്പിലയും പൊട്ടിച്ചതിന് ശേഷം അതിലേക്ക് കുറച്ച് സവാള വേണമെങ്കിൽ അരിഞ്ഞു ചേർത്തുകൊടുക്കാം..

അതിനുശേഷം മുരിങ്ങയില അതിലേക്ക് ചേർത്ത് മുളകും ജീരകവും മഞ്ഞപ്പൊടിയും ചതച്ചത് ചേർത്ത് കൊടുക്കുക അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചു ചെറിയ തീയിൽ ഒന്ന് ഇളക്കി കൊടുക്കുക ഒരു രണ്ട് സ്പൂൺ വെള്ളം കൂടി ഇതിലേക്ക് തളിച്ച് നന്നായിട്ട് വീണ്ടും മിക്സ് ചെയ്ത് യോജിപ്പിച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാൻ വളരെ രുചികരം ഹെൽത്തിയും ടേസ്റ്റിയുമാണ് ഈയൊരു തോരൻ.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും എന്തായാലും കഴിക്കേണ്ട തന്നെയാണ് മുരിങ്ങയില കർക്കിടക മാസം ഒഴിച്ചാൽ ബാക്കി എല്ലാ മാസവും മുരിങ്ങയില വളരെ നല്ലതാണ് നമ്മുടെ ശരീരത്തിന് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.Video Credit : Devi Pavilion

Rate this post

Comments are closed.