ആയോ പോലീസ് മാമ്മൻ .!! ഈ പോലീസ് മാമന്മാർ എന്നെ കളിക്കാനും സമ്മതിക്കില്ല.. വൈറൽ ആയി പോലീസും കുട്ടിയും.!! | Cute Boy Playing At Beach With Police Video Viral

Cute Boy Playing At Beach With Police Video Viral

Cute Boy Playing At Beach With Police Video Viral : റീൽസിലൂടെ വൈറൽ ആകുന്നത് നിരവധി പേരാണ്. കുട്ടികളുടെ കുറുമ്പുകളും കഴിവുകളും പ്രകടമാക്കുന്നതിന് മികച്ച ഒരിടമാണ് സോഷ്യൽ മീഡിയ. നിരവധി കുട്ടി താരങ്ങൾ ആണ് ഇപ്പോൾ സ്വന്തമായി യുട്യൂബിൽ വ്ലോഗിങ്ങും മറ്റുമായി എത്തുന്നത്. അവർക്ക് നിരവധി ആരാധകരും ഉണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മറ്റൊരു വീഡിയോ ആണ്. ഒരു കൊച്ചു മിടുക്കൻ കടൽ തീരത്ത് ഇരുന്ന് കളിക്കുകയാണ്.

തിരമാല അടിക്കുന്നതൊന്നും വകവെക്കാതെ ഇരിക്കുന്ന കുട്ടിയെ കാണാം. എന്നാൽ ഈ വിഡിയോ കൂടുതൽ രസകരമാക്കുന്നത് കുട്ടിക്ക് പിന്നിൽ നിൽക്കുന്ന പോലിസ് മാമൻ ആണ്. പോലീസ് മാമൻ കുട്ടിയെ നോക്കി പിന്നിൽ നിൽക്കുകയാണ് എന്നാൽ ഇത് കുട്ടി കാണുന്നില്ലപെട്ടെന്നു തിരിഞ്ഞ് നോക്കുന്നതും പോലീസിനെ കണ്ട് പതിയെ എണീറ്റ് ഓടുന്നതും വീഡിയോയിൽ കാണാം.

വളരെ രസകരമായ ഈ വീഡിയോ പങ്കുവെച്ചത് ഷഹീബ് ആയ ആദി എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ആണ്. നിരവധി ആളുകളാണ് ഈ വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. വീഡിയോ പങ്കുവെച്ചു മണിക്കൂറുകൾക്ക് അകം നിരവധി ആളുകളാണ് കണ്ടത്. 256 കെ ലൈകുകളും 250കമന്റുകളുമാണ് ഇതുവരെ വിഡിയോയ്ക്ക് ലഭിച്ചത്. 1.7 മില്യൺ വ്യൂസ് ഈ വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

‘ റോഡിൽ ഫൈൻ അടിച്ചു ഇനി കുറച്ച് കടലിൽ കളിക്കുന്നവർക്ക് ആവാം, ഈ പോലിസ് മാമന്മാർ എന്നെ കളിക്കാനും സമ്മതിക്കില്ല, കുറച്ച് കൂടി കളിക്കട്ടെ എന്ന് വിചാരിച്ചു ഓടിപ്പിക്കാതെ നോക്കി നിന്ന ആപോലിസ് മാമന് ഇരിക്കട്ടെ ഒരു കൈയടി, ചെക്കൻ പോണ പോക്ക് കണ്ടാ എന്നിങ്ങനെ ആണ് കമന്റുകൾ. ഇത്തരം രസകരമായ ആയ വീഡിയോസ് ഇടയ്ക്കിടെ യൂട്യൂബിലും സോഷ്യൽ മീഡിയയിലും വൈറൽ ആവാറുണ്ട്. ഇത്തരം വീഡിയോസ് ഒരു പ്രത്യേക ഓഡിയൻസിനെയും നമുക്ക് കാണാം.

Rate this post

Comments are closed.