ഡെന്നീസിനിട്ട് താങ്ങി രവി .!! സുരേഷേട്ടന്റെ സമാജവരഗമനയെ എടുത്ത് ജയറാം.!! കമന്റ് ബോക്സ് നിറച്ച് ആരാധകർ.!! | Jayaram Troll To Suresh Gopi Singing Samajavaragamana Video Viral

Jayaram Troll To Suresh Gopi Singing Samajavaragamana Video Viral

Jayaram Troll To Suresh Gopi Singing Samajavaragamana Video Viral: മലയാള സിനിമ മേഖലയിലെ പ്രിയ താരങ്ങളാണ് ജയറാമും സുരേഷ് ഗോപിയും. താരങ്ങള്‍ ഇരുവരും കരിയറിന് അപ്പുറത്തേക്കും വ്യക്തിപരമായി വലിയ അടുപ്പം സൂക്ഷിക്കുന്നവരാണ്. ജയറാമിന്റെയും കുടുംബങ്ങള്‍ തമ്മിലും വര്ഷങ്ങളായി നല്ല അടുപ്പത്തിലാണ്. ജയറാം മിമിക്രി വേദിയില്‍ നിന്നും സിനിമയിൽ എത്തിയ താരമാണ്. തന്റെ മാസ്റ്റര്‍ പീസുകളായ പ്രേംനസീറിനെയും കമല്‍ഹാസനെയും ഇപ്പോഴും പല വേദികളിലും ജയറാം അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ജയറാമിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപിയെ ട്രോളി അനുകരിച്ചുകൊണ്ടുള്ള വീഡിയോയാണ് ജയറാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്.

ഈ അടുത്തിടെ നടന്ന ഒരു പൊതു പരിപാടിയ്ക്കിടയില്‍ ‘അലവൈകുണ്ഠപുരം’ എന്ന തെലുങ്ക് സിനിമയിലെ ‘സാമജവരഗമന’ എന്ന പാട്ട് പാടുന്ന സുരേഷ് ഗോപിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വീഡിയോയില്‍ താരം പാടുന്ന വരികളില്‍ തെറ്റുണ്ട് എങ്കിലും വളരെ ആത്മവിശ്വാസത്തോടെ ‘സാമജവരഗമന’ ആലപിക്കുന്ന സുരേഷ് ഗോപിയെ ആയിരുന്നു കാണാൻ സാധിച്ചത്.

ജയറാം ഇപ്പോൾ ആ വൈറല്‍ വീഡിയോ അനുകരിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ചിത്രങ്ങളിലെ ആക്ഷനുകളും കൂടാതെ ഗാനത്തിനിടയില്‍ ജയറാം ഐക്കോണിക് മാനറിസങ്ങളും അനുകരിക്കുന്നുണ്ട്.
ജയറാമിനെ നിരവധി സെലിബ്രിറ്റികളക്കം ഉള്ളവർ വീഡിയോയ്ക്ക് താഴെ സ്‌മൈലികളും കമന്റുകളുമായി എത്തി അഭിനന്ദിക്കുന്നുണ്ട്. നടൻ സുരേഷ് ഗോപി തന്നെ പൊട്ടിചിരിക്കുന്ന ഒരു ഇമോജി

കമന്റ് ചെയ്ത് അഭിനന്ദിച്ചത് ശ്രദ്ധ നേടി. അല്ലു അര്‍ജുനും ജയറാമും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് അല വൈകുണ്ഠപുരമലോ എന്ന ചിത്രത്തിലെ ഗാനം ആണ് സുരേഷ് ഗോപി പാടിയത്. വീഡിയോയ്ക്ക് ചുവടെ രമേശഷ് പിഷാരടി കമന്റ് ചെയ്തത്, എഴുന്നേറ്റ് നിന്ന് കേട്ടു എന്നാണ്. ട്രോളിങ് ബെസ്റ്റ് ഫ്രെണ്ട്സ് ഈസ്‌ ഹാപ്പിനെസ്സ്, ആ ഡാൻസ് നമ്മ അങ്ങ് എടുക്കുവാ,ഷാൾ ഐ റിമൈൻഡ് യു സംതിങ് ഡെനിസ് ആൻഡ്‌ രവി, എന്നിങ്ങനെ ആണ് ആരാധകർ പങ്കുവെച്ച കമന്റുകൾ.

Rate this post

Comments are closed.