മലയാളികളുടെ വിൻ ഡീസൽ.!! ഫ്രീക്ക് ലുക്കിൽ നടൻ സിദ്ദിഖ്; ചുള്ളൻ ആയെന്ന് ആരാധകർ.!! | Sidhique Actor New Make Over Viral

Sidhique Actor New Make Over Viral

Sidhique Actor New Make Over Viral: മലയാള സിനിമയിൽ കഴിഞ്ഞ മുപ്പത്‌ വർഷത്തിൽ ഏറെയായി സജീവമായുള്ള നടനാണ് സിദ്ദിഖ്‌. സ്വന്തമായൊരു മേൽവിലാസം മലയാള സിനിമയിൽ ഉണ്ടാക്കിയ നടൻ. അദ്ദേഹം മലയാളി പ്രേക്ഷകരെ സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌. എതൊരു കഥാപാത്രവും വളരെ എളുപ്പം അവതരിപ്പിക്കാൻ സാധിക്കുന്ന ചുരുക്കം ചില അഭിനേതാക്കളുടെ പട്ടിക തയ്യാറാക്കിയാൽ അതിൽ സിദ്ദിഖുമുണ്ടാകും. താരം ഒരിടവേളയ്ക്ക്‌ ശേഷം വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നു എങ്കിലും തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങളും പിന്നീട്‌ ഹാസ്യ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട് .

അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും 2000 തിന്റെ തുടക്കം മുതൽ ഇങ്ങോട്ട് പിന്നെ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിദ്ദിഖ്‌ എന്ന നടൻ ചെയ്യുന്ന വേഷം എത്ര ചെറുതായാൽ പോലും അത്‌ അവിസ്മരണീയമാക്കുന്നതാണ് പതിവ്‌. മലയാള സിനിമ മികച്ചനടനായ സിദ്ദിഖിനെ വേണ്ടത്‌ പോലെ ഉപയോഗിച്ചിട്ടില്ലെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ അഭിപ്രായം. ‘ഞാൻ സിനിമയിലേക്ക് എത്തി ചേർന്നത് ഒരു സൂപ്പർ സ്റ്റാർ ആവണം എന്ന് കരുതിയിട്ടല്ല.’

ഇപ്പോൾ സിദ്ദിഖ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ചിത്രമാണ് വൈറലാകുന്നത്. സിദ്ദിഖ് പങ്കുവെച്ചത് ജിമ്മിൽ നിന്നും വർക്കൗട്ടിന് ശേഷമുള്ള ഒരു ചിത്രമാണ് . സിദ്ദിഖ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ മസിലുമായി ഫ്രീക്ക് ലുക്കിലാണ്. സിദ്ദിഖ് ഇത്തരത്തിൽ ഒരു ലുക്കിലുള്ള ചിത്രം പോസ്റ്റ് ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും ചെയ്യുന്നത്. ഫോട്ടോ വളരെ ഇപ്പോൾ വേ​ഗത്തിൽ ആരാധകരുടെ മനം കവർന്നു കഴിഞ്ഞു. എന്തിനുള്ള പുറപ്പാടാണ് അപ്പാ… എന്താ ഇത് മമ്മൂക്കയ്ക്ക് പഠിക്കുവാണോ..?, പുതിയ പിള്ളേർക്ക് നിങ്ങൾ അവസരം കൊടുക്കൂല്ലല്ലേ?

എന്നുള്ള ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ ഇപ്പോൾ നിറഞ്ഞു കൊണ്ടിരിക്കുന്നത് . മലയാളികളുടെ വിൻ ഡീസൽ എന്നും സിദ്ദിഖിന്റെ പുതിയ ലുക്ക് കണ്ട് ചിലർ വിശേഷിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനം സിദ്ദിഖ് പ്രത്യക്ഷപ്പെട്ടത് ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥനിലാണ്. സോഷ്യൽ മീഡിയയിൽ ചിത്രത്തിലെ സിദ്ദിഖിന്റെ കഥാപാത്രത്തിന്റെ വീഡിയോകൾ ഇതിനോടകം വൈറലാണ്. റിലീസിന് തയ്യാറെടുക്കുന്ന സിദ്ദിഖിന്റെ മറ്റൊരു മോഹൻലാൽ നായകൻ ആവുന്ന റാമാണ്.

Rate this post

Comments are closed.