ഈ കുഞ്ഞ് താരത്തെ മനസ്സിലായോ ? സ്കൂൾ യുവജനോത്സവത്തിൽ കലാത്തിലകമായി; പിന്നീട് അഭിനയത്തിൽ മികവ് തെളിയിച്ച ഈ നായിക ആരാണെന്ന് മനസ്സിലായോ.? Actress Childhood Image Goes Viral Malayalam
Actress Childhood Image Goes Viral Malayalam: മലയാള സിനിമയ്ക്ക് ലഭിച്ച വലിയൊരു അനുഗ്രഹമാണ് ഒന്നിലധികം കഴിവുകൾ വശമുള്ള നടി നടന്മാർ. അതായത് മലയാള സിനിമയിലെ പല അഭിനേതാക്കളും, സിനിമ – നാടക അഭിനയത്തിന് പുറമേ നൃത്തം, സംഗീതം, സംവിധാനം, മിമിക്രി തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ കൂടി കഴിവ് തെളിയിച്ചവരാണ് അല്ലെങ്കിൽ തെളിയിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇത്തരത്തിൽ നിരവധി കഴിവുകളുള്ള താരങ്ങൾ മലയാള സിനിമയിൽ ഉള്ളതുകൊണ്ടുതന്നെയാണ്,
മലയാള സിനിമ ഇന്നും വളർന്നുകൊണ്ടിരിക്കുന്നത്. പറഞ്ഞുവരുന്നത്, ഈ ചിത്രത്തിൽ കാണുന്ന നായികയെ കുറിച്ചാണ്. ഈ ചിത്രത്തിൽ കാണുന്ന കുട്ടിയുടെ ചിരി കാണുമ്പോൾ നിങ്ങൾക്ക് മലയാള സിനിമയിലെ ഏതെങ്കിലും നടിയുടെ മുഖം ഓർമ്മ വരുന്നുണ്ടോ ? 2001-ൽ ആലപ്പുഴ ജില്ലാ സ്കൂൾ യുവജനോത്സവത്തിൽ കലാത്തിലകമായി, പിന്നീട് അഭിനയത്തിൽ പാഷൻ കണ്ടെത്തി മലയാള സിനിമയിൽ സജീവമായ ഒരു നായികയുടെ

ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. അതെ, അഞ്ജന തന്നെ, 2001-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലെ പവിയുടെ സ്വന്തം അഞ്ജന. മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകനെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള നടി നവ്യ നായരുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. മഴത്തുള്ളികിലുക്കം, നന്ദനം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ തുടങ്ങി തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ നവ്യ നായർ നായികയായി
എത്തിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു. ആ സിനിമകൾ സൂപ്പർ ഹിറ്റായി എന്ന് മാത്രമല്ല, അതിൽ നവ്യ നായർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമ ആരാധകരുടെ മനസ്സിൽ ഉണ്ട് എന്ന് പറയുമ്പോൾ അത് നവ്യ നായർ എന്ന നടിയുടെ യശസ്സ് ഉയർത്തുന്നു. സോഫിയും ബാലാമണിയും ചെമ്പകവും തത്തയുമെല്ലാം ഇന്നും മലയാളികളുടെ മനസ്സിലുള്ള കഥാപാത്രങ്ങളാണ്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു നവ്യ നായർ, ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്

Comments are closed.