‘സ്ത്രീകളെയെല്ലാം വണ്ടിയിൽ കയറ്റിവിട്ട ശേഷമേ ലൊക്കേഷനിൽ നിന്ന് ലാലേട്ടന് പോവുമായിരുന്നുള്ളൂ’; മോഹൻലാലിനെക്കുറിച്ച് ഉര്വശിയുടെ വാക്കുകൾ | Urvashi Talks About Mohanlal Viral
Urvashi Talks About Mohanlal Viral
Urvashi Talks About Mohanlal Viral Malayalam : മലയാളികൾക്ക് എക്കാലത്തും ഏറെ പ്രിയപ്പെട്ട താരമാണ് നടി ഉർവ്വശി. എന്നും പ്രേക്ഷകർ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള ഉർവശി ഏറ്റവുമൊടുവിൽ ദിലീപിനൊപ്പം കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വനിതാദിനത്തോടനുബന്ധിച്ച് സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച ആർജവ 2022 ഇവന്റിൽ ഉർവശി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
സിനിമാരംഗത്ത് എന്ന് മാത്രമല്ല എല്ലായിടത്തും എല്ലാക്കാലത്തും സ്ത്രീകൾ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും പണ്ട് സഹതാരങ്ങൾ എല്ലായ്പ്പോഴും കൂടെനിന്നിരുന്നുവെന്നും നടി പറയുന്നു. പ്രശ്നക്കാർ എല്ലാമേഖലയിലും എല്ലായ്പ്പോഴും ഉണ്ടാവും. അവരെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. പണ്ട് ലൊക്കേഷനിൽ വരുമ്പോൾ ഇന്നത്തെ പോലെ ഓരോ താരങ്ങൾക്കും വേവ്വേറെ വണ്ടികളൊന്നും ഉണ്ടായിരുന്നില്ല. എല്ലാവർക്കും പൊതുവായി ഓരോ വണ്ടിയൊക്കെയായിരുന്നു. ലാലേട്ടനൊക്കെയാണെങ്കിൽ കൂടെ അഭിനയിക്കുന്ന ഫീമെയിൽ ആർട്ടിസ്റ്റുകളൊക്കെ വീടുകളിലേക്ക് മടങ്ങി എന്നുറപ്പ് വരുത്തിയതിന് ശേഷമേ സെറ്റിൽ നിന്ന്
പോകാറുള്ളൂ. അത്രയും കെയറാണ്. പ്രശ്നങ്ങൾ ഉണ്ടാവുന്ന സമയത്ത് പുരുഷന്മാരെ ഒന്നടങ്കം കുറ്റം പറയാൻ പറ്റില്ലെന്നും ഉർവശി അഭിപ്രായപ്പെടുന്നുണ്ട്. പൂർണ പിന്തുണയുമായി എന്നും ഒത്തുചേരുന്നവർ ധാരാളമാണ്. അവർക്കൊക്കെയും നന്ദി പറയേണ്ടിയിരിക്കുന്നു. ഇന്നും നമ്മുടെ കൂട്ടത്തിൽ ചേരുന്നതിൽ നിന്നും പിൻവലിയുന്നവർ ഉണ്ടെന്നും അവർ മനസ് മാറ്റണമെന്നും ഉർവശി പറയുന്നുണ്ട്.
എല്ലാക്കാലത്തും സ്ത്രീകൾ ഒന്നാണ്. സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു സംഘടനയിൽ നിന്നും മാറിനില്ക്കാൻ മനസ് കൊണ്ട് ആഗ്രഹിച്ചിട്ടില്ല. ആരും നമ്മളിൽ നിന്ന് പുറത്തല്ല എന്ന് പറഞ്ഞുകൊണ്ടാണ് ആർജവയിലെ പ്രസംഗം ഉർവശി അവസാനിപ്പിച്ചത്. താരത്തിന്റെ തുറന്നുപറച്ചിലുകളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ലാലേട്ടനെപ്പോലെ സഹതാരങ്ങളെ അത്രയും കെയർ കൊടുത്ത് കാണുന്ന സൂപ്പർ താരങ്ങൾ തന്നെയാണ് മലയാളത്തിന് വേണ്ടതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. Urvashi Talks About
Comments are closed.