വർണ്ണങ്ങൾ നഷ്‌ടമായ ലോകത്ത് വേദിക തനിച്ചാകുമ്പോൾ വിശ്വസ്ഥരെലാം കൈയൊഴിയുന്നു!!സുമിത്രയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞു വേദിക!!വേദികയെ കൈയൊഴിഞ്ഞ് സരസ്വതി !! | kudumbavilakku today episode july 17 malayalam

kudumbavilakku today episode july 17 malayalam

kudumbavilakku today episode july 17 malayalamകുടുംബവിളക്ക് സീരിയൽ ആയിരം എപ്പിസോഡിലേക്ക് കടക്കാൻ പോകുന്ന സന്ദർഭത്തിൽ നടന്നുകൊണ്ടിരിക്കുന്നത് വേദികയുടെ പതനമാണ്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ വേദികയെ ആശുപത്രിയിൽ എത്തിക്കുന്നതായിരുന്നു. നവീനോട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്ന വേദിക പെട്ടെന്ന് തലകറങ്ങി വീഴുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചതിന് ശേഷം സിദ്ധുവിനെ വിളിച്ച് നവീൻ കാര്യങ്ങൾ പറഞ്ഞു. ദേഷ്യം കൊണ്ട് വിറച്ച സിദ്ധു അവൾക്ക് ഒരു അസുഖവുമില്ലെന്നും, ഇതൊക്കെ അവളുടെ അടവുകളാണെന്നും പറഞ്ഞ് ഫോൺ വയ്ക്കുകയായിരുന്നു. പിന്നീട് ഡോക്ടറെ സമീപിച്ചപ്പോഴാണ് വേദികയുടെ രോഗവിവരം അറിയുന്നത്. വേദിക ഒരു കാൻസർ പേഷ്യൻ്റാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ നവീൻ ഞെട്ടിപ്പോയി. അപ്പോഴാണ് നഴ്സ് വേദികയെ ഡോക്ടർ റൂമിലേക്ക് എത്തിക്കാൻ വീൽചെയറിൽ കൊണ്ടുവരുന്നത്.

അപ്പോൾ ഓഫീസിലെ സ്റ്റാഫിനെ നോക്കാൻ വന്ന രോഹിത്ത് വേദികയെ കാണുന്നു. വേദികയോട് സംസാരിച്ചപ്പോൾ തല കറങ്ങി വീണ കാര്യം പറയുന്നു. പിന്നീട് വേദിക ഡോക്ടുടെ റൂമിൽ എത്തുന്നു. അവിടെ നിന്നും വേദികയുടെ രോഗവിവരം ഡോക്ടർ വേദികയോട് പറയുന്നു.ഇത് കേട്ട വേദിക തൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടോയെന്ന് ചോദിക്കുന്നു. തുടക്കമാണെന്നും, ചികിത്സിച്ചാൽ ഭേദമാകുമെന്ന് ഡോക്ടർ പറഞ്ഞു. അതിനു ശേഷം നവീൻ വേദികയെ വീട്ടിൽ കൊണ്ടു വിടാൻ പുറപ്പെട്ടു. അപ്പോഴാണ് ശ്രീനിലയത്തിൽ സരസ്വതിയമ്മ മകളെ വിളിച്ച് വേദികയുടെ കാര്യം വല്ലതും അറിയോ എന്ന് ചോദിക്കുന്നു. ഇത് പിറകിൽ നിന്ന് സുമിത്ര കേൾക്കുകയായിരുന്നു. സരസ്വതി അമ്മ ഫോൺ വച്ചപ്പോൾ സുമിത്ര കാര്യങ്ങൾ അന്വേഷിച്ചു. വേദികയ്ക്ക് എന്തോ അസുഖം ഉണ്ടെന്നും,

നിങ്ങൾക്കോ, ശരണ്യയ്ക്കോ അവളെ കൂട്ടി ആശുപത്രിയിൽ കൊണ്ടു പോയ്ക്കൂടെ എന്ന് ചോദിക്കുന്നു.ഇത് കേട്ട സരസ്വതിയമ്മ നീ വേദികയെ രോഗി യാക്കേണ്ടയെന്നും, അവൾക്ക് ഒരസുഖവുമില്ലെന്ന് പറഞ്ഞ് സുമിത്രയോട് കയർക്കുകയാണ്. രണ്ടു പേരും തമ്മിലുള്ള തർക്കം കേട്ട് പൂജ വരികയാണ്. പൂജയെ കണ്ടമാത്രയിൽ വെപ്രാളപ്പെട്ട് നിൽക്കുകയാണ് സരസ്വതിയമ്മ. എന്താ ഇവിടെ പ്രശ്നമെന്ന് പൂജ ചോദിച്ചപ്പോൾ, ഒരു പ്രശ്നവുമില്ലെന്നും ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞ് നിൽക്കുകയായിരുന്നുവെന്ന് പറഞ്ഞ് സരസ്വതിയമ്മ രക്ഷപ്പെടുന്നു.ഇത് കണ്ട സുമിത്രയ്ക്ക് ഒന്നും മനസിലായില്ല. എന്നോട് കയർത്തുനിന്ന അമ്മ എന്താ പെട്ടെന്ന് മാറിയതെന്ന് ആലോചിക്കുകയായിരുന്നു സുമിത്ര. അതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നു.kudumbavilakku today episode july 17 malayalam

Rate this post

Comments are closed.