അവസാനം ശിവന്റെ ചതി തിരിച്ചറിഞ്ഞു ബാലേട്ടൻ; ആ ഇടിവെട്ട് തീരുമാനവുമായി ഹരിയും അപ്പുവും.!! ഇനി ശിവാജ്ഞലിമാരുടെ പടിയിറക്കം.!! | Santhwanam Today Episode July 15 Malayalam

Santhwanam Today Episode July 15 Malayalam

സാന്ത്വനത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ പ്രേക്ഷകരെ ആകാംക്ഷയോടെയാണ് ഓരോ എപ്പിസോഡിനായി കാത്തിരിപ്പിക്കുന്നത്. ചേട്ടനും അനുജന്മാരും തമ്മിൽ തല്ലി പിരിയുന്ന അവസ്ഥയിലാവുമോ എന്നാണ് ഇനി വരുന്ന ഓരോ എപ്പിസോഡിലും നടക്കാൻ പോവുകയെന്നാണ് പ്രേക്ഷകർ കരുതുന്നത്. എല്ലാവരും സന്തോഷത്തോടു കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്.
ശിവനും അഞ്ജുവും ടെൻഷനടിച്ച് ഇരിക്കുകയാണ്. ഭക്ഷണം കഴിഞ്ഞ് റൂമിൽ എത്തിയിട്ടും ചിന്താകുലനായി ഇരിക്കുകയാണ് ശിവൻ.

എൻ്റെ ചേട്ടന്മാരും ഏട്ടത്തിയും അനിയനുമൊക്കെ തന്നെ തള്ളിപ്പറയുന്നത് ഓർക്കാൻ പോലും ശിവന് കഴിയുന്നില്ലെന്ന് അഞ്ജുവിനോട് പറയുന്നു. എങ്ങനെയെങ്കിലും ഹരിയേട്ടനെ സഹായിക്കാൻ പണം ഉണ്ടാക്കണം എന്നാണ് ശിവൻ പറയുന്നത്. പിന്നീട് കാണുന്നത് ശങ്കരനും തമ്പിയും തമ്മിലുള്ള സംഭാഷണമാണ്. തമ്പി തൻ്റെ മകളും മരുമകനും കൂടി ഒരു പാട് കടമെടുത്ത കാര്യം ശങ്കരനോട് പറയുന്നു. അവർ കടമെടുത്തെങ്കിൽ അവർ അത് തീർത്തു കൊള്ളുമെന്ന് ശങ്കരൻ പറഞ്ഞു. പിന്നീട് കാണുന്നത് ഹരിയും അപ്പുവും സന്തോഷകരമായിരിക്കുന്നതാണ്. കുഞ്ഞിൻ്റെ പേരിടൽ ചടങ്ങിൻ്റെ കാര്യങ്ങൾ രണ്ടു പേരും സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

കുഞ്ഞിന് എന്ത് പേരിടും എന്ന് അപ്പു ചോദിക്കുമ്പോൾ ദേവിയേടത്തിയും ബാലേട്ടനും കൂടി തീരുമാനിക്കുന്ന പേരിടാമെന്ന് ഹരി പറഞ്ഞപ്പോൾ അപ്പുവിന് അത്ര ഇഷ്ടപ്പെടുന്നില്ല. ഹരി സന്തോഷത്തിൽ തന്നെയാണ് ഇരിക്കുന്നത്. തൻ്റെ ബിസിനസ് ആവശ്യത്തിനായി പണം ബാലേട്ടൻ തരുമെന്നും, കൂടാതെ ശിവന് കൊടുത്ത പണം അവൻ തിരികെ തന്നാൻ മോളുടെ പേരിടൽ ചടങ്ങ് ഗംഭീരമാക്കാമെന്ന സന്തോഷത്തിലാണ് ഹരി. ശിവനും അഞ്ജുവും പലയിടത്തും പണത്തിന് ചോദിച്ചിട്ടും എവിടെ നിന്നും കിട്ടിയില്ല. അതിൻ്റെ ടെൻഷനിലാണ് രണ്ടു പേരും. പിന്നെ ബാലൻ സഹകണ ബാങ്കിൽ പോയി അന്ന് തരാൻ തീരുമാനിച്ച 8 ലക്ഷം രൂപയ്ക്ക് അപേക്ഷിക്കുകയാണ്. ശിവനോട് മനസിൽ ദേഷ്യമൊന്നും വയ്ക്കരുതെന്ന് സഖാവോട് പറഞ്ഞപ്പോൾ, ശിവന് ദേഷ്യമുണ്ടെങ്കിൽ 8 ലക്ഷം രൂപ ഞാൻ ശിവന് പാസാക്കി കൊടുക്കുമോ എന്ന് സഖാവ് പറഞ്ഞപ്പോൾ ഞെട്ടി തരിച്ചുനിൽക്കുകയാണ് ബാലൻ. ആ പണവും അവൻ എന്നോട് ഒരു വാക്കു പോലും പറയാതെ വാങ്ങിയല്ലോ എന്നോർത്ത് ചങ്ക് തകർന്നു നിൽക്കുകയായിരുന്നു ബാലൻ.

തിരിച്ച് വീട്ടിലെത്തിയ ബാലൻ ഹരിയും ദേവിയും ഉമ്മറത്തിരുന്ന് സംസാരിക്കുന്നതാണ് കാണുന്നത്. ഹരി വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ ഹരിയെ കണ്ട മാത്രയിൽ പൊട്ടിക്കരയുകയാണ് ബാലൻ ചെയ്യുന്നത്. ശിവൻ ചെയ്ത ചതി ബാലന് തുറന്ന് പറയാനും സാധിക്കുന്നില്ല. പിന്നീട് ഒന്നും പറയാതെ ബാലൻ അകത്തേക്ക് പോയി. അപ്പോൾ ദേവി ചോദിച്ചു എന്താണ് സംഭവിച്ചതെന്ന്. ശിവൻ നമ്മളെ ചതിച്ചു ദേവിയെന്ന് പറയുകയാണ് ബാലൻ. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ഇനി എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് ദേവിയും ബാലനും. ഇനി വരുന്ന എപ്പിസോഡുകൾക്ക് വേണ്ടി ആകാംക്ഷ ഭരിതമായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post

Comments are closed.