കുഞ്ഞു ദുവ മയക്കത്തിലാണ് .!!മേയർ ആര്യയുടെ നെഞ്ചോടു കുട്ടി സഖാവ്.!! | Mayor Arya Rajendran Working With Baby Viral News Malayalam

Mayor Arya Rajendran Working With Baby Viral News Malayalam

Mayor Arya Rajendran Working With Baby Viral News : തന്റെ കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വച്ച് ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നു. ആര്യ രാജേന്ദ്രൻ മേയറുടെ കസേരയിലിരുന്ന് ഫയൽ പരിശോധിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. നെഞ്ചോട് ചേർന്ന് കിടന്ന് ഒരു മാസം പ്രായമുള്ള പെൺകുഞ്ഞ് ഉറങ്ങുന്നതും ഈ ചിത്രത്തിൽ കാണാം. താൻ ഗർഭിണിയായിരുന്ന സമയങ്ങളിലും ആര്യ, തന്റെ ജോലി നിർവഹിക്കുകയും ഓഫീസിലെത്തുകയും ചെയ്തിട്ടുണ്ട്. ഈ

കഴിഞ്ഞ മാസം പത്തിനാണ് മേയർ ആര്യക്കും ഭർത്താവും ബാലുശ്ശേരി എംഎൽഎ കൂടിയായ സച്ചിൻ ദേവിനും പെൺ കുഞ്ഞ് ജനിച്ചത്. ആര്യയുടെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. ഇരുവരും ചേർന്ന് കുഞ്ഞിന് പേരിട്ടിരിക്കുന്നത് ദുവ ദേവ് എന്നാണ്. ഇരുവരുടേയും വിവാഹം നടന്നത് 2022 സെപ്റ്റംബറിൽ . ഇരുവരും അടുത്ത സുഹൃത്തുക്കളാകുന്നത് ഇവരുടെ ബാലസംഘം- എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ്. കൂടാതെ ഇരുവരും വിവാഹിതർ

ആകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബവും ഇവർക്ക് ഒപ്പം നിന്നു. ഇപ്പോൾ നിരവധി പേരാണ് തന്റെ കുഞ്ഞിനൊപ്പം ജോലി സ്ഥലത്തേക്ക് എത്തിയ ആര്യക്ക് അഭിനന്ദനവുമായി എത്തുന്നത്. പലരും പറയുന്നത് അമ്മയായെന്ന് കരുതി അവരുടെ ജോലി മാറ്റി വെക്കേണ്ടതില്ലെന്നും കുഞ്ഞുമായി ഈ ലോകത്തെ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുമെന്നുമെല്ലാമാണ് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ് എന്നാൽ ആര്യ സിപിഎം ചാല

ഏരിയ കമ്മിറ്റി അംഗമാണ്. സച്ചിൻ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. ആര്യ നമ്മുടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. ഒരാൾ പ്രതികരിച്ചത് ചിത്രത്തോട് പ്രതികരിച്ചത് മേയർക്ക് ജോലിയോടുള്ള ആത്മാർഥതയാണ് ചിത്രം സൂചിപ്പിക്കുന്നത് എന്നാണ്. മറ്റൊരാൾ കുറിച്ചത് കുഞ്ഞുമായി തന്റെ ചുമതലകളിൽ ഏർപ്പെട്ട ആര്യക്ക് അഭിനന്ദനം എന്നാണ്. നിരവധി പേർ ഈ ചിത്രം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Rate this post

Comments are closed.