എന്തൊരു പുളിയാ… എന്നാലും കഴിക്കാം… നാരങ്ങക്ക് ഒക്കെ ഇത്രക്കും പുളിയുണ്ടായിരുന്നോ ? | Cute baby girl eating lemon trending video viral

Cute baby girl eating lemon trending video viral

Cute baby girl eating lemon trending video viral : ഓ അത്രയ്ക്ക് പുളി ഒന്നുമില്ലെന്നേ എന്ന ക്യാപ്ഷനോടെ തനി നാടൻ മലയാളി എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഒരു കുഞ്ഞ് നാരങ്ങ രുചിക്കുന്നതാണ് വീഡിയോ. വായിൽ വച്ചപ്പോൾ തന്നെ കുഞ്ഞിന് പുളിച്ചു. പക്ഷേ പിന്നെയും കുഞ്ഞ് നാരങ്ങ വായിൽ കൊണ്ടുപോയി. ഇടയിൽ നാരങ്ങ താഴെ വീണപ്പോൾ കുറുമ്പി കരഞ്ഞു. നാരങ്ങ വാങ്ങാൻ ശ്രമിച്ച അമ്മയെ തടയുകയും ചെയ്തു.

വെള്ള ബേബി സ്യൂട്ട് ധരിച്ച് സുന്ദരിയായി ഒരിടത്തിരുന്നുകൊണ്ട് സ്വസ്ഥമായാണ് കുഞ്ഞു നാരങ്ങ കഴിക്കുന്നത്. മുടി രണ്ട് ഭാഗത്തും കെട്ടിവച്ച കുഞ്ഞിനെ കണ്ടിരിക്കാൻ തന്നെ രസമാണ്. കുഞ്ഞിന്റെ കുസൃതി കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഉപകരണ സംഗീതമാണ് ബിജിഎം ആയി കൊടുത്തിരിക്കുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് തനി നാടൻ മലയാളി പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ചോടാ….ആരാണ് ഈ പാവം ചെയ്യിക്കുന്നത്? കഷ്ടമുണ്ട് ട്ടോ, എന്ത് രസാലേ കാണാൻ,

കുഞ്ഞാവ ക്യൂട്ട്, നാരങ്ങയ്ക്ക് പുളിയില്ലെന്ന് കണ്ടുപിടിച്ചു തുടങ്ങിയ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. കുഞ്ഞാവയോടുള്ള ഇഷ്ടമാണ് കമന്റുകളിൽ നിറയുന്നത്.ആസിഡാണ്, കുഞ്ഞിന് കൊടുക്കരുത് തുടങ്ങിയ നിർദേശങ്ങളും ചിലർ മുന്നോട്ടുവയ്ക്കുന്നുണ്ട്. വീഡിയോ ഇറങ്ങിയതോട് കൂടി കുഞ്ഞിന് ആരാധകരേറുകയാണ്. നാരങ്ങ കളയാതെ വീണ്ടും രുചിച്ചു നോക്കിയതാണ് കുഞ്ഞിനെ വ്യത്യസ്തയാക്കിയത്. സാൻവി എന്നാണ് ഈ കുഞ്ഞുമോളുടെ പേര്. കുഞ്ഞുങ്ങളുടെ വീഡിയോ

സന്തോഷമുണ്ടാക്കുന്നതാണ്. എത്ര വലിയ വേദനയും ഇല്ലാതാക്കാൻ കഴിയുന്ന എത്ര വലിയ മുറിവും ഉണക്കാൻ കഴിയുന്ന ദിവ്യ ഔഷധമാണ് കുഞ്ഞുങ്ങളുടെ വികൃതി. കുഞ്ഞുമക്കളുടെ വീഡിയോ കാണാൻ നമ്മെ പ്രേരിപ്പിക്കുന്നതും ഈ പ്രത്യേകതയാണ്. മറ്റു വീഡിയോകളിൽ നാരങ്ങ രുചിച്ച് അപ്പോൾ തന്നെ അത് കളയുന്ന കുഞ്ഞുങ്ങളെയാണ് കാണാറുള്ളതെങ്കിൽ ഈ വീഡിയോയിൽ പുളിയാണെന്ന് അറിഞ്ഞിട്ടും അത് കഴിക്കാൻ ധൈര്യം കാണിക്കുന്ന കുഞ്ഞിനെയാണ് കാണുന്നത്.സാൻവി മോൾക്ക് ചക്കരയുമ്മയും സ്നേഹവും നൽകിക്കൊണ്ടുള്ള കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്

Rate this post

Comments are closed.