സാന്ത്വനം ക്ലൈമാക്സിനായി കാത്തിരിക്കെ, മറ്റൊരു സന്തോഷവുമായി ഹരി! സാന്ത്വനം വീട്ടിലെ അടുത്ത കുഞ്ഞിനെ താലോലിച്ച് വല്യേച്ചൻ! | Santhwanam Hari Happiness Video

Santhwanam Hari Happiness Video

Santhwanam Hari Happiness Video : ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഹരീഷ് നമ്പ്യാർ.എൻജിനിയറിംങ്ങ് കഴിഞ്ഞ ഗിരീഷ് നമ്പ്യാർ നല്ല ജോലി ലഭിച്ചിട്ടും അതിൽ തുടരാതെ സീരിയലിൽ തൻ്റെ കരിയർ തുടർന്നുകൊണ്ടിരുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ ഗിരീഷ് തിരുവനന്തപുരത്താണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. അഭിനയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിന് മുൻപ് കിരണിലും, കൈരളിയിലും വിജെയായി ജോലി ചെയ്തിരുന്നു.

പിന്നീട് സിനിമകളിൽ സഹസംവിധായകനായി തുടർന്നു.’ ‘വണ്ടർഫുൾജേണി’ എന്ന സിനിമയിലൂടെയായിരുന്നു ഗിരീഷിൻ്റെ സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് സിനിമയിൽ അധികം അവസരം ലഭിക്കാതെ വന്നപ്പോൾ സീരിയലിൽ തുടരുകയായിരുന്നു. ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ശിവകാമി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച താരം

തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ സാന്ത്വനത്തിൽ വന്നതോടെ മലയാളികളുടെ ഹരിയായി മാറുകയായിരുന്നു. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങൾക്കുമുള്ള അതേ സ്ഥാനം തന്നെയാണ് ഹരിയ്ക്കും പ്രേക്ഷക മനസിലുള്ളത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഗിരീഷ് നമ്പ്യാർ. ഷൂട്ടിംങ്ങ് ലൊക്കേഷനിലെ രസകരമായ വിശേഷങ്ങളും, വാർത്തകളുമൊക്കെ താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്.

സഹോദരിയുടെ കുഞ്ഞു മകളെ എടുത്ത് താലോലിക്കുന്ന വീഡിയോ ആണത്. കുടുംബത്തിൽ കുഞ്ഞതിഥി വന്നതിൻ്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. താരത്തോടുള്ള സ്നേഹമാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമൻ്റുകളിൽ കാണാൻ സാധിക്കുന്നത്. ചിലർ രണ്ടാമത്തെ കുട്ടിയാണോ എന്ന് ചോദിച്ചാണ് വന്നിരിക്കുന്നത്. ചിലർ സാന്ത്വനം സീരിയൽ അവസാനിക്കാൻ പോകുന്നതിനാൽ ഹരിയേട്ടനെ മിസ് ചെയ്യുമെന്നാണ് പറയുന്നത്. അങ്ങനെ ഗിരീഷിനോടുള്ള സ്നേഹമാണ് കമൻറുകളിൽ നിറയുന്നത്.

Rate this post

Comments are closed.