അവന്റെ കൈ പോലും സംസാരിക്കുകയായിരുന്നു! പ്രസംഗിക്കാൻ പറഞ്ഞപ്പോൾ കിടിലം പ്രസംഗവുമായി വിദ്യാർത്ഥി.!! | Viral Speech Of a boy At School
Viral Speech Of a boy At School
നല്ല ഭാഷയിൽ നല്ല ആശയങ്ങൾ കുറിക്കുന്ന എഴുത്തുകളെക്കാളും കുറിക്ക് കൊള്ളുന്ന വിധം വാക്കുകളെ തരപ്പെടുത്താൻ ഒരു പക്ഷേ പറച്ചിലിന് സാധിക്കും. കേരളത്തിന്റെ ഇന്നുവരെയുള്ള രാഷ്ട്രീയ ചരിത്രം അതിന് ഉദാഹരണമാണ്. ഇത്തരത്തിൽ രാഷ്ട്രീയക്കാരെ വെല്ലുന്ന കൊച്ചു പയ്യന്റെ ഒരു കിടിലൻ പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
2023 ആഗസ്റ്റ് 15 ഇന്ത്യയ്ക്ക് ഇത് എഴുപത്തേഴാമത് സ്വാതന്ത്ര്യ ദിനം. VJ പള്ളി എ എം യു പി സ്കൂളിലെ എൽ പി വിദ്യാർഥിയാണ് കിടിലൻ പ്രസംഗത്തിന് അവകാശി. നല്ല ജുബ്ബയും പരമ്പരാഗത പ്രാസംഗികരെ പോലെ മെയ് വഴക്കവും മൈക്ക് പിടിക്കുന്നതിലെ എല്ലാം ഈ കൊച്ചു പയ്യൻ ചെയ്യുന്നത് കാണാൻ കൗതുകകരമാണ്. പ്രസംഗത്തിന്റെ താളവും വാക്കുകൾ ഉച്ചരിക്കുന്നതിലെ സ്ഫുടതയും പ്രസംഗത്തിന് സ്വാഭാവികമായ ശക്തി നൽകുന്നു.
മലയാളം മീഡിയം എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വെറും അഞ്ചു ദിവസത്തിനുള്ളിൽ ഒരു മില്യൺ ഓളം ലൈക്സും പതിനാലായിരത്തിൽ കവിഞ്ഞ് കമന്റ്സും വീഡിയോ സമ്പാദിച്ചു. വളരെ മനോഹരമായി എല്ലാവരെയും അഭിസംബോധന ചെയ്ത ശേഷം നെഹ്റുവിനെയും ഭഗത് സിംഗിനെയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെയും അവർ നയിച്ച മഹത്തായ സ്വാതന്ത്ര്യസമരങ്ങളെയും കുറിച്ച് കുട്ടി വാചാലനാകുന്നു. ദേശസ്നേഹവും രാജ്യസ്നേഹവും ഉണർത്തി എല്ലാവരെയും ഒന്ന് കിടിലം കൊള്ളിക്കുന്ന, നമുക്ക് മുന്നേ നമുക്ക് വേണ്ടി പൊരുതി മരിച്ചവരെ കുറിച്ച് അവർ നടത്തിയ ധീര സമരങ്ങളെ കുറിച്ച് ഒക്കെയുള്ള ഇന്ത്യയുടെ മഹത്തായ ഹിസ്റ്ററി കൊച്ചു കുട്ടി തന്റെ അധ്യാപകർക്ക് മുന്നിലും സുഹൃത്തുക്കൾക്ക് മുന്നിലും അഭിമാനത്തോടെ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്നു.
പ്രസംഗം എല്ലാവർക്കും വഴങ്ങണം എന്നില്ല. ഇതുകൊണ്ട് തന്നെ കമൻസിൽ മൊത്തം എടാ നീ ഇതെങ്ങനെ ചെയ്യുന്നു… ഇവനെ സമ്മതിക്കണം… എന്നൊക്കെയുള്ള പ്രശംസകളാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ത്തെ കുറിക്കുന്ന ഒരു കുറിപ്പ് എന്നോണം പ്രധാനപ്പെട്ടതാണ് നാം ആഘോഷിക്കുന്ന സ്വാതന്ത്ര്യ ദിനവും. നമുക്ക് മുന്നേ നമുക്ക് വേണ്ടി സഞ്ചരിച്ചവർക്ക് കൊടുക്കാവുന്ന അർപ്പണം ആയിട്ടാണ് ഈ ധീര ചരിത്രങ്ങൾ നാം ഒന്നുകൂടി പാരായണം ചെയ്യുന്നത്. ഇത് കൊച്ചു കുട്ടികൾ മുതിർന്നവരെക്കാൾ നന്നായി മനസ്സിലാക്കുന്നതും അവതരിപ്പിക്കുന്നതും രാജ്യത്തിന്റെ കൂടി നേട്ടമായി നമുക്ക് കണക്കാക്കാം.
Comments are closed.