അപൂര്‍വ്വ സൗഭാഗ്യം; ഉര്‍വ്വശിയ്ക്കും ഭര്‍ത്താവിനും ഇനി രാജകീയ ജീവിതം; താരകുടുംബത്തിലെ പുതിയ വിശേഷം വൈറൽ!! | Urvasi Actress Happy News Viral Malayalam

Urvasi Actress Happy News Viral Malayalam

Urvasi Actress Happy News Viral Malayalam : മലയാളികളുടെ പ്രിയപ്പെട്ട നടി മാത്രമല്ല ഉർവശി. മറ്റു നിരവധി മേഖലകളിലും തന്റെ കഴിവ് വളർത്തിയ ഒരു വ്യക്തിത്വം കൂടിയാണ് ഇവർ. ഡബ്ബിങ് ആർട്ടിസ്റ്, അവതാരക, തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമ്മാതാവ്, തുടങ്ങി നിരവധി മേഖലകളിൽ ഉർവശി പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമകളിൽ കൂടാതെ തമിഴ് സിനിമകളിലും നിറസാന്നിധ്യമായിരുന്നു ഒരുകാലത്ത് താരം.

നാല് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായിരുന്ന ഉർവശിയെ മലയാളികൾ ഒന്നടങ്കം തങ്ങളുടെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ഉർവശി എന്ന അതുല്യ പ്രതിഭ കരസ്ഥമാക്കിയിട്ടുണ്ട്. ശിവപ്രസാദ് ആണ് താരത്തിന്റെ ഭർത്താവ്. 2013 ലാണ് ഇവർ വിവാഹിതരാകുന്നത്. വളരെ തനിമയത്വമുള്ള അഭിനയം തന്നെയാണ് ഉർവശി എന്ന നടിയെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അത്ര തന്നെ സജീവമായിരുന്നില്ല താരം .

എന്നാൽ ഈ അടുത്താണ് താരം തനിക്കൊരു ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയത്. പേജ് തുടങ്ങിയ ഉടനെ തന്നെ വലിയ ജനശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങൾക്കും വലിയ ആരാധകരാണ് ഉള്ളത്. രണ്ട് മക്കളാണ് താരത്തിനുള്ളത്. മകൾ കുഞ്ഞാറ്റയും മകൻ ഇഷാനും. ഇവരോടൊപ്പം ഉള്ള ഒരു ഫോട്ടോ ഇതിനുമുൻമ്പ് താരം പങ്കുവെച്ചിരുന്നു. അത് മലയാളികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഭർത്താവിനും മകനും ഒപ്പമുള്ള മറ്റൊരു ചിത്രമാണ് ഉർവശി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. “Capture the moment,lives forever” എന്ന അടിക്കുറിപ്പും ചിത്രത്തിന് താഴെ ചേർത്തിട്ടുണ്ട്. ദുബായിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ.താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴെയായി നിരവധി ആരാധകരാണ് തങ്ങളുടെ സ്നേഹം കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.

Rate this post

Comments are closed.