ആദർശിനെ നയനയുമായി അടുപ്പിക്കാതെ ദേവയാനി, അവഗണന സഹിക്ക വയ്യാതെ നയന അനന്തപുരി വിടുമോ? അമ്മയുടെ വാക്കും കേട്ട് സ്വന്തം ജീവിതം കളയരുതെന്നു പ്രേക്ഷകർ! | Patharamatt Promo Today 07 February 2024

Patharamatt Promo Today 07 February 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയനയും ആദർശും പുറത്തു പോയതിൻ്റെ ദേഷ്യത്തിൽ മിണ്ടാതിരിക്കുകയാണ് ദേവയാനി. നമ്മൾ പുറത്ത് പോയതിനാലാണ് അമ്മയ്ക്ക് ദേഷ്യം വന്നിട്ടുണ്ടാവുക എന്നു പറയുകയാണ് നയന. നയനയും ആദർശും വിഷമിച്ചിരിക്കുകയാണ്. ആദർശേട്ടൻ ഇപ്പോൾ എന്നെ സ്നേഹിക്കുന്നതു പോലെ, അമ്മയും ഒരിക്കൽ എന്നെ മരുമകളായി അംഗീകരിക്കുമെന്ന് പറയുകയാണ് നയന. അങ്ങനെ രണ്ടു പേരും കിടക്കുകയാണ്.

പിന്നീട് കാണുന്നത് ഗോവിന്ദനെയാണ്. കടം മൂടിക്കിടക്കുന്ന അവസ്ഥയിൽ ഗോവിന്ദന് ഉറക്കം കിട്ടുന്നില്ല. അപ്പോഴാണ് കനക ദുർഗ്ഗ വന്ന് നമുക്ക് നയനയെ വിളിച്ച് ഈ പണി ചെയ്യാൻ പറഞ്ഞാലോ എന്ന്. അത് വേണ്ടെന്ന് പറയുകയാണ് ഗോവിന്ദൻ. ഇതൊക്കെ കേട്ട് നന്ദു വിഷമിച്ചു നിൽക്കുകയാണ്. പിന്നീട് ഗോവിന്ദനോട് വന്ന് അച്ഛാ ഞാൻ ഇനി പഠിപ്പ് നിർത്തി എന്തെങ്കിലും ജോലി ചെയ്താലോ എന്നു പറയുകയാണ് നന്ദു. അത് വേണ്ടെന്നും വേറെ എന്തെങ്കിലും നോക്കാമെന്ന് പറയുകയാണ് ഗോവിന്ദൻ.

പിറ്റേ ദിവസം രാവിലെ നയന അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയാണ്. അവിടെ ദേവയാനി വന്ന് നയനയെ വഴക്കു പറയുകയാണ്. അതൊക്കെ മുത്തശ്ശി കേൾക്കുന്നുണ്ട്. അനിയുടെ അച്ഛനും മുത്തശ്ശിയും കൂടി രാവിലെ ഭക്ഷണം കഴിക്കുന്നതിനിടയിൽ ദേവയാനിയെ കുറിച്ച് പറയുകയാണ്. അവൾ ഒരിക്കൽ മാറും മോളെ എന്ന് പറയുകയാണ് മുത്തശ്ശി. പിന്നീട് കാണുന്നത് ആദർശിനെയാണ്. ദേവയാനിയോട് അമ്മയ്ക്കെന്താ പറ്റിയതെന്ന് പറയുകയാണ് ആദർശ്. ഞാൻ നയനയെ പുറത്ത് കൊണ്ട് പോയതാണ്

അമ്മയുടെ പ്രശ്നമെങ്കിൽ ഞാൻ ഒരിക്കലും ഇനി അങ്ങനെ ചെയ്യില്ലെന്ന് പറയുകയാണ് ആദർശ്. അവൾ കള്ളത്തരത്തിലൂടെ വന്നവളാണ്. ഞാൻ അവളെ ഒരിക്കലും സ്നേഹിക്കില്ലെന്ന് ആദർശ് പറഞ്ഞപ്പോൾ, ഇനി അങ്ങനെയൊന്ന് നടന്നാൽ ഞാൻ ഇപ്പോൾ ചെയ്തത് പോലെ ഭക്ഷണം കഴിക്കാതിരിക്കുകയല്ല ചെയ്യുക, ഭക്ഷണത്തിൽ വല്ലതും ചേർത്ത് അത് അവസാനത്തെ ഭക്ഷണമായി കഴിക്കുകയും ചെയ്യുമെന്ന് പറയുകയാണ് ദേവയാനി. അത് കേട്ട ആദർശ്, എനിക്ക് അമ്മയുടെ സ്നേഹം നഷ്ടപ്പെടരുതെന്നും, അമ്മയാണ് എനിക്കെല്ലാമെന്ന് പറയുകയാണ് ആദർശ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Rate this post

Comments are closed.