ഇസ കുട്ടൻ കൂട്ടായി ഒരാൾ കൂടി; കുഞ്ചാക്കോ ബോബന്റെ വീട്ടിലേക്ക് പുതിയ അതിഥി കൂടി; ആശംസകൾ നേർന്ന് താര ലോകം!! | Kunchako Boban Latest Happy News Viral Malayalam

Kunchako Boban Latest Happy News Viral Malayalam

Kunchako Boban Latest Happy News Viral Malayalam : മലയാള സിനിമയിലെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായകസ്ഥാനത്തേക്ക് അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാള സിനിമയിലെ എവർ റൊമാൻ്റിക് ഹീറോ എന്നാണ് ചാക്കോച്ചനെ പറഞ്ഞിരുന്നത്.

2007 ന് ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പിന്നീട് 2010-ൽ വീണ്ടും സജീവമാവുകയായിരുന്നു. 2005 – ൽ ആയിരുന്നു പ്രിയയെ കുഞ്ചാക്കോ വിവാഹം കഴിച്ചത്. പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം 2019 -ൽ ആയിരുന്നു ദമ്പതികൾക്ക് ഇസഹാക്ക് എന്ന ആൺകുഞ്ഞ് പിറന്നത്. ഈ വർഷത്തെ സംസ്ഥാന ചലചിത്ര അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം ചാക്കോച്ചനായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം സിനിമാ വിശേഷങ്ങളും, സ്വകാര്യ ജീവിതത്തിലെ വാർത്തകളുമൊക്കെ പങ്കു വയ്ക്കാറുണ്ട്.

മകൻ ജനിച്ചതിന് ശേഷം ഞാൻ പാരൻ്റിംങ്ങ് ആസ്വദിക്കുകയാണെന്ന് പറഞ്ഞ് മകനുമൊത്തുള്ള സന്തോഷകരമായ പല വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. താരത്തിൻ്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോൾ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരം പങ്കുവെച്ച ഒരു ഫോട്ടോ ആണ് വൈറലാകുന്നത്. വീട്ടിലെ പുതിയ അതിഥി താലോലിച്ച് ചേർത്ത് പിടിച്ച ഫോട്ടോയായിരുന്നു അത്.

‘വെൽക്കം ഹോം ബ്യൂട്ടിഫുൾ’ എന്ന ക്യാപ്ഷനോടുകൂടിയുള്ള പോസ്റ്റായിരുന്നു പങ്കുവെച്ചത്. മായങ്ക് കെന്നൽ എന്ന സംരംഭകരിൽ നിന്ന് സ്വന്തമാക്കിയതാണ് ഈ സുന്ദരി നായക്കുട്ടിയെ. ചാക്കോച്ചൻ്റെ പോസ്റ്റിന് താഴെ നിരവധി താരങ്ങളും ആരാധകരും നായക്കുട്ടിയോടുള്ള സ്നേഹം പങ്കുവെച്ചു കൊണ്ടുള്ള കമൻ്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. സിനിമാ താരങ്ങളുടെ വളർത്തുമൃഗങ്ങളോടുള്ള സ്‌നേഹം അവർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവയ്ക്കാറുണ്ട്.

Rate this post

Comments are closed.