ഇന്ന് ലോക അദ്ധ്യാപക ദിനം.!! ഇതുപോലൊരു ടീച്ചറെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല അതുറപ്പ്.!! ഇജ്ജാതി എനർജി | Teacher viral video

Teacher viral video

Teacher viral video : എല്ലാവരുടെയും ഓർമകളിൽ നിറഞ്ഞ് നിൽക്കുന്ന ഒന്നാണ് അവരവരുടെ സ്കൂൾ കാലഘട്ടം. അതിൽ നല്ലതും മോശവുമായ നിരവധി ഓർമകളും എല്ലാവര്ക്കും ഉണ്ടാകും. അതുപോലെ തന്നെയാണ് നമ്മൾ ഓരോരുത്തരെയും പഠിപ്പിച്ച അധ്യാപകരും. കുട്ടികളെ സ്നേഹത്തോടെ പഠിപ്പിക്കുന്ന അധ്യാപകരും ഉണ്ട് അൽപ്പം ശാസിച്ച് പഠിപ്പിക്കുന്ന അധ്യാപകരും ഉണ്ട്.

ഇക്കൂട്ടത്തിൽ എങ്ങനെയാണ് നിങ്ങളുടെ അധ്യാപകർ എന്ന് പറയൂ.. ഇപ്പോൾ വൈറലാകുന്നത് ഒരു അധ്യാപികയുടെ വീഡിയോ ആണ്. ചാക്യാർ കൂത്തിൽ കഥ പറയുന്ന രീതിയിലാണ് ഇഎവിടെ അദ്ധ്യാപിക നെഹ്‌റുവിനെ പറ്റി പറയുന്നത്. നെഹ്റുവിന്റെ ദിനാചരണത്തോട് അനുബന്ധിച്ചാണ് ഇങ്ങനെ ഒരു പരിപാടി അരങ്ങേറിയിരിക്കുന്നത് എന്നാണ് തോന്നുന്നത്.

എന്തായാലും ടീച്ചർക്ക് നല്ല എനർജി തന്നെയാണ് എന്നാണ് വീഡിയോ കണ്ട എല്ലാവരും പറയുന്നത്. വെറുതെ കഥ പോലെ പറഞ്ഞുപോകാതെ, ശബ്ദവ്യത്യാസങ്ങൾ കൊണ്ടുവന്ന കുട്ടികളെ പിടിച്ചിരുത്തുന്ന പോലെ തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. ടീച്ചറുടെ ഭാവാഭിനയങ്ങൾക്ക് കൊടുക്കണം മുഴുവൻ മാർക്ക്. അത്രക്കും ആത്മാർത്ഥതയോടെ ആണ് ഓരോ വരികളും ടീച്ചർ കുട്ടികൾക്കായി പറഞ്ഞുകൊടുക്കുന്നത്.

എന്തായാലും വീഡിയോ നിമിഷനേരംകൊണ്ട് തന്നെ വൈറലായി മാറിയിരിക്കുന്നു. ഇതുപോലൊരു ടീച്ചറെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല എന്നാണ് വീഡിയോ കണ്ട എല്ലാവരും പറയുന്നത്. വീഡിയോ കണ്ട എല്ലാവരും തന്നെ ഒരു നിമിഷം തങ്ങളുടെ ടീച്ചർമാരെ ഓർക്കാതെ പോയിട്ടുണ്ടാകില്ല. ഇപ്പോൾ ഈ അധ്യാപികയ്ക്ക് നൽകുകയാണ് സോഷ്യൽ മീഡിയ എല്ലാ കയ്യടിയും.

Rate this post

Comments are closed.