കുഞ്ഞു ജോണിന് ഒരു കുഞ്ഞുവാവ കൂടി വരുന്നു.!! കുഞ്ഞു മാലാഖയെ വരവേൽക്കാനൊരുങ്ങി സരിഗമപ താരം ലിബിൻ സക്കറിയ; ഏതൊരു അച്ഛൻ്റെയും ആഗ്രഹം കുഞ്ഞു മാലാഖയെന്ന് പ്രേക്ഷകർ.!! | Singer Libin Scaria Pregnancy Reveal Post Viral

Singer Libin Scaria Pregnancy Reveal Post Viral

Singer Libin Scaria Pregnancy Reveal Post Viral : സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനാണ് ലിബിൻ സക്കറിയ. മനോഹരവും വ്യത്യസ്തവുമായ ശബ്ദത്തിൽ ഗാനം ആലപിക്കുന്ന ലിബിൻ ഷോയിൽ വിന്നറാകുമെന്ന് പ്രേക്ഷകർ ആദ്യമേ പ്രവചിച്ചിരുന്നു. ഷോയുടെ അവസാനം ടൈറ്റിൽ വിന്നറാവാൻ ലിബിന് സാധിക്കുകയും ചെയ്തു. ഷോയിൽ

പല വിശേഷങ്ങളും പങ്കുവയ്ക്കാറുള്ള ലിബിൻ്റെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് വലിയ താൽപര്യമായിരുന്നു. അതിനാൽ തന്നെ താരം സോഷ്യൽ മീഡിയയിൽ താരത്തിൻ്റെ വിശേഷങ്ങളൊക്കെ പങ്കു വയ്ക്കാറുണ്ട്. അഭിഭാഷകയായ തെരേസയെ വിവാഹം കഴിച്ചതും, അവർക്കൊരു ആൺകുഞ്ഞ് പിറന്ന കാര്യമൊക്കെ താരം പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ താരം പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലായി

മാറുന്നത്. താൻ വീണ്ടും അച്ഛനാകാൻ പോകുന്നുവെന്നാണ് താരം പങ്കുവച്ചിരിക്കുന്നത്.’ ഉള്ളിൽ ഒരു കുഞ്ഞു മാലാഖയെയും പേറി ഒരു മാലാഖയെപ്പോലെ എൻ്റെ ത്രേസ്യാമ്മ എന്നാണ് താരം കുറിച്ചത്. പെഗ്നൻസി റിവീൽ എന്ന ക്യാപ്ഷനോടെയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. ഇതിന് താഴെ താരത്തിൻ്റെ നിരവധി സുഹൃത്തുക്കളും ആരാധകരും ആശംസകളുമായി എത്തുകയുണ്ടായി. എന്നാൽ ചിലർ താരത്തിനോട്

കമൻ്റിലൂടെ മാലാഖയാണെന്ന് എങ്ങനെ അറിഞ്ഞെന്ന് ചോദിച്ചപ്പോൾ, അതെനിക്കറിയാമെന്ന മറുപടി നൽകാൻ ലിബിനും മടിച്ചില്ല.കഴിഞ്ഞ ദിവസമായിരുന്നു പോക്കിരിയായ തൻ്റെ മകൻ്റെ പിറന്നാൾ വിശേഷങ്ങൾ ലിബിൻ പങ്കുവെച്ചത്.പുതിയ വീട് വാങ്ങിയതിൻ്റെയും, അതിൻ്റെ വിശേഷങ്ങളും താരം പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു. ഷോയിൽ നിന്ന് ഇറങ്ങിയ ശേഷം നിരവധി സിനിമകളിലും ലിബിൻ പാടുകയുണ്ടായി. ഇപ്പോൾ അറിയപ്പെടുന്ന പ്ലേബാക്ക് സിംങ്ങറാണ് ലിബിൻ.ആരാധകരുടെ മനസിൽ എപ്പോഴും ലിബിൻ നല്ലൊരു ഗായകനായി നില നിൽക്കുന്നുണ്ട്.

Rate this post

Comments are closed.