ഡാഡിയെ കണ്ട് അഹങ്കരിച്ച അപ്പുവിനെ തകർത്ത് ഹരി പടിയിറങ്ങാൻ ഒരുങ്ങുന്നു.!! | Santhwanam Today December 14

Santhwanam Today December 14

Santhwanam Today December 14 : മലയാള മിനിസ്ക്രീൻ പ്രേക്ഷകർ കാത്തിരുന്നു കാണുന്ന സീരിയലാണ് സാന്ത്വനം. ഇപ്പോൾ കഥ വളരെ വ്യത്യസ്ഥമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടിയുടെ പിറന്നാൾ ആയതിനാൽ ദേവിയും ബാലനും കൂടി പിറന്നാൾ സമ്മാനമായി മോൾക്ക് സ്വർണ്ണമാല നൽകുന്നതായിരുന്നു. വളരെ സന്തോഷത്തിൽ എല്ലാവരെയും അച്ഛനുംഅമ്മയും തന്ന മാല കാണിക്കുകയാണ് ദേവൂട്ടി.

പിന്നീട് ഞാനും മമ്മിയും ഡാഡിയും മുത്തച്ഛൻ്റെ വീട്ടിൽ പോയി വരുമ്പോഴേക്കും അമ്മ എനിയ്ക്ക് പാലട പായസം ഉണ്ടാക്കി വയ്ക്കണേ എന്നു പറയുകയാണ് ദേവൂട്ടി. അങ്ങനെ അവർ പോകാനിറങ്ങുമ്പോൾ, ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞാൽ ഉടൻ തിരിച്ചിവിടെ എത്തണമെന്നും, നമ്മൾ ഇവിടെ ചെറിയൊരു പാർട്ടി ഒരുക്കിയിട്ടുണ്ടെന്നും,പറയുകയാണ് ദേവി. പിന്നീട് എല്ലാവരോടും യാത്ര പറഞ്ഞ് അവർ അമരാവതിയിലേക്ക് പുറപ്പെട്ടു. അമരാവതിയിൽ എത്തിയപ്പോൾ വീട് അലങ്കരിച്ചതും, ദേവൂട്ടിയുടെ ഫോട്ടോ വച്ചതും കണ്ട് ദേവൂട്ടിക്ക് സന്തോഷമായി. മമ്മി നോക്കൂ ദേവൂട്ടിയുടെ ഫോട്ടോ എന്ന് പറഞ്ഞ് അവൾ സന്തോഷത്തോടെ ചിരിക്കുകയായിരുന്നു. അപ്പോഴാണ് അംബിക വന്ന് മൂന്നു പേരെയും അകത്ത് കൂട്ടി പോകുന്നത്. അപ്പോൾ സാന്ത്വനത്തിൽ പിറന്നാൾ ആഘോഷത്തിൻ്റെ ഡെക്കറേഷൻ ഒരുക്കുകയായിരുന്നു. ഡെക്കറേഷൻ ഒരുക്കാൻ കണ്ണനില്ലാത്തതിൻ്റെ ബുദ്ധിമുട്ട്

ഇപ്പോഴാണ് മനസിലാവുന്നതെന്ന് പറയുകയാണ് ശിവൻ. അപ്പോൾ ബാലേട്ടൻ അപ്പുവും ഹരിയും ഉച്ച കഴിഞ്ഞ് വരുമോ എന്ന് ചോദിക്കുകയാണ്. ഉറപ്പായും വരുമെന്ന് പറയുകയാണ് ദേവി. അമരാവതിയിൽ തമ്പിയും അംബികയും കൂടി ദേവൂട്ടിയ്ക്ക് പിറന്നാൾ സമ്മാനമായി ഒരു മനോഹരമായ ഉടുപ്പുമായി വന്നു.ഇത് കണ്ടപ്പോൾ ദേവൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടില്ല. എനിക്ക് കുത്തുന്ന ഡ്രസ് ഇഷ്ടമല്ലെന്നാണ് ദേവൂട്ടി പറഞ്ഞത്. ഇത് കേട്ടപ്പോൾ അംബികയ്ക്കും തമ്പിയ്ക്കും വിഷമമായി. അപ്പു ദേവൂട്ടിയെ വഴക്കു പറയുകയും ചെയ്തു. പിന്നീട് ഹരി നല്ല

രീതിയിൽ പറഞ്ഞു കൊണ്ട് മോളെ ആ വസ്ത്രം ധരിപ്പിച്ചു.അപ്പോഴാണ് തമ്പി പറയുന്നത് മോൾക്ക് വേണ്ടി മറ്റൊരു സമ്മാനം കൂടിയുണ്ടെന്ന്. അംബിക ആ സമ്മാനമായ ഡയമണ്ട് നെക്ളേസ് എടുത്ത് വന്ന് ദേവൂട്ടിക്ക് അണിയിച്ചു കൊടുത്തു. ഇതു കണ്ടപ്പോൾ ദേവൂട്ടിക്ക് സന്തോഷമായി. പക്ഷേ ഡയമണ്ട് എന്താണെന്ന് അറിയാത്തതിനാൽ ഇതെന്ത് മാലയാണെന്ന് ദേവൂട്ടി അപ്പുവിനോട് ചോദിച്ചു.ഇത് ഗോൾഡിനേക്കാൾ വില കൂടിയതാണെന്ന് അപ്പു പറയുന്നത് കേട്ട് ഹരിയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. അങ്ങനെ ഡയമണ്ട് നെക്ലേസും, മനോഹരമായ ഉടുപ്പു മണിഞ്ഞ് ദേവൂട്ടി മാലാഖയെ പോലെ നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.