സന്തോഷം ഉണ്ടാക്കാൻ പണത്തിന് കഴിയും.!! പുതിയ പോസ്റ്റുമായി ഭാവന; എല്ലാവർക്കും കൊടുത്തില്ലേ എന്നാ എനിക്കും.!! ആരാധകർക്ക് മറുപടിയുമായി ഭാവന | Bhavana latest viral post

മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ഭാവന. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി തെന്നിന്ത്യയുടെ ഒട്ടാകെ ഹരമായി മാറിയ സൂപ്പർ സുന്ദരി നായികയാണ് ഭാവന. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ഒരുകാലത്ത് താരം സജീവ സാന്നിധ്യമായിരുന്നു.

ഇടക്കാലത്ത് മലയാള സിനിമയിൽ നിന്ന് താരം ഒരു നീണ്ട ഇടവേള എടുത്തെങ്കിലും അന്യഭാഷകളിൽ ഒക്കെ ഭാവന സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം വളരെയധികം ആക്ടീവായ താരത്തിന്റെ ഓരോ വിശേഷങ്ങളും ഞൊടിയിടയിലാണ് ആളുകൾ ഏറ്റെടുക്കുന്നത്. താൻ ഷോപ്പിങ്ങിനെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്ന് മുൻപ് പല അഭിമുഖങ്ങളിലും ഭാവന വ്യക്തമാക്കിയിട്ടുണ്ട് ഇപ്പോൾ തൻറെ ഷോപ്പിംഗ്

പ്രിയം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ പോസ്റ്റാണ് താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. പണം സന്തോഷം നൽകുന്നില്ല എന്ന് ആര് പറഞ്ഞു, എവിടെ നിന്നൊക്കെ പർച്ചേസ് ചെയ്യാം എന്ന കൺഫ്യൂഷനിലാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് ഭാവന തൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ താരത്തിന്റെ ചിത്രമോ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ ഒന്നും

തന്നെ ആളുകൾ ശ്രദ്ധിക്കുന്നില്ല എന്നതാണ് വസ്തുത. പകരം താരത്തോട് ആളുകൾക്ക് ചോദിക്കാനുള്ളത് ഒരു ഹായ് തരുമോ എന്നാണ്.ഇന്നലെ രാത്രി 8:00 മണിക്കാണ് താരം തന്റെ പുതിയ പോസ്റ്റ് പങ്കുവെച്ചത്. 9 മണി വരെ തന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയവർക്കൊക്കെ താരം മറുപടി നൽകിയിട്ടുണ്ട് ഹായ് ചോദിച്ചവർക്കൊക്കെ താരം നിരുത്സാഹപ്പെടുത്താതെ കമന്റുകളിലൂടെ മറുപടി നൽകിയിട്ടുണ്ട്. താരത്തിന് ഇന്നും ആളുകൾക്കിടയിലുള്ള സ്വാധീനം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും പുതിയ പോസ്റ്റിന് താഴെ വരുന്ന കമൻറുകൾ ഓരോന്നും.

Rate this post

Comments are closed.