അപ്പുവിന്റെ അഹങ്കാരത്തിനു ഹരിയുടെ വക തിരിച്ചടി.!! അഞ്ജലിക്ക് ശിവേട്ടന്റെ വക പൊന്നിൻ തിളക്കമുള്ള സമ്മാനം.!! | Santhwanam Today December 09

Santhwanam Today December 09

Santhwanam Today December 09 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന എപ്പിസോഡുകളിലേക്ക് എത്തുമ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻസ് ഊട്ടുപുരയിൽ ശത്രു വന്ന് കൺമണിയെ കണ്ടപ്പോൾ പാട്ടൊക്കെ പാടി കളിക്കുകയാണ്. ശിവൻ ശത്രുവിൻ്റെ പാട്ടൊക്കെ കേട്ട് തമാശയാക്കുമ്പോഴാണ്

കൺമണി അഞ്ജുവിനുള്ള മസാല ദോശയുമായി വരുന്നത്. മസാല ദോശവാങ്ങി ശത്രു നിനക്ക് എന്താണ് വേണ്ടതെന്ന് ചോദിക്കുന്നു. എനിക്ക് കുപ്പി വള മതിയെന്ന് പറയുകയാണ് കൺമണി. അപ്പോഴാണ് കൃഷ്ണ സ്റ്റോർസിൽ ഹരിയും ബാലനുമൊക്കെ പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഒരാൾ വരുന്നത്. ഇത് ഒരു പാർസലാണെന്നും, ഈ കടയുടെ അഡ്രസിലാണ് വന്നിരിക്കുന്നത്. ഡെലിവറി ചാർജ് രണ്ടായിരത്തി അഞ്ഞൂറു രൂപയാണെന്ന് പറഞ്ഞു.

അപ്പോഴാണ് ബാലൻ ഹരിയോട് പൈസ എടുത്തു കൊടുക്കാൻ പറയുകയാണ്. പൈസ കൊടുത്ത് പാർസൽ വാങ്ങുകയായിരുന്നു ഹരി. സാന്ത്വനത്തിൽ ദേവിയും ഹരിയും പലതും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശിവൻ വരുന്നത്. ദേവിയോട് പലതും സംസാരിച്ച ശേഷം അഞ്ജു എവിടെയെന്ന് പറഞ്ഞ് ശിവൻ റൂമിലേക്ക് പോയി. റൂമിൽ പോയി ശിവൻ നല്ലൊരു കുഞ്ഞാവയുടെ ഫോട്ടോ അഞ്ജുവിന് നൽകുന്നു. ഇത് കണ്ടതും അഞ്ജുവിന് വലിയ സന്തോഷമായി. ശിവൻ ഉടൻ തന്നെ അത് ചുമരിൽ തൂക്കിയ ശേഷം അഞ്ജുവിന് മറ്റൊരു സമ്മാനം നൽകുകയായിരുന്നു. ഒരു സ്വർണ്ണവള. ഇത് കണ്ടതും അഞ്ജുവിന് സന്തോഷമായെങ്കിലും,

എന്തിനാ ശിവേട്ടാ ഇതൊക്കെ എന്ന് അഞ്ജു ചോദിച്ചു. അപ്പോഴാണ് ശിവൻ കൺമണി പറയുകയായിരുന്നു അവരുടെ നാട്ടിലൊക്കെ ഗർഭിണികളായ ഭാര്യമാർക്ക് ഇങ്ങനെ പലതും വാങ്ങി കൊടുക്കുകയായിരുന്നു. ശിവൻ പോയ ശേഷം അഞ്ജു ദേവിക്കും അപ്പുവിനും ശിവൻ വാങ്ങിയ വള കാണിച്ചു കൊടുക്കുന്നു. ഇത് കണ്ട് എല്ലാവരും ഞെട്ടി. ഇവൾ എത്ര ഭാഗ്യവതിയാണ് എന്ന് അപ്പു ഓർക്കുകയാണ്. ഹരി ഒരു കാര്യവും എനിക്ക് വേണ്ടി ചെയ്യാറില്ലെന്ന് ഓർക്കുകയാണ് അപ്പു. അപ്പോഴാണ് ദേവൂട്ടി എനിക്കും വേണം അമ്മേ ഇതുപോലെ വള, അല്ലെങ്കിൽ വള വേണ്ട അച്ഛനോട് പറഞ്ഞ് ഒരു മാല മതിയെന്ന് പറഞ്ഞപ്പോൾ, മോൾക്ക്

അമ്മ അതൊക്കെ വാങ്ങി തരുമെന്ന് പറയുകയാണ് ദേവി. അപ്പോഴാണ് ഒരു പാർസലുണ്ടെന്ന് പറഞ്ഞ് വിളിക്കുന്നത്.ഉടൻ അപ്പുപോയി അത് വാങ്ങി വന്നു.എല്ലാവരെയും കാണിച്ച ശേഷം രാത്രി ആയപ്പോൾ, ശിവനും, ഹരിയും, ബാലനുമൊക്കെ പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ദേവൂട്ടി ബർത്ത്ഡേയ്ക്ക് ഒരുക്കേണ്ട സാധനങ്ങളുമായി വരുന്നത്. ഇത് കണ്ടതും ഹരിക്ക് ദേഷ്യം വന്നു. ഇത്രയും വില കുറഞ്ഞത് എന്തിനാണ് വാങ്ങിയതെന്നും, ഒരു ലക്ഷത്തിൻ്റെ ഓർഡർ ചെയ്യാമായിരുന്നില്ലേ എന്ന് ഹരി ചോദിക്കുകയും, പലതും പറയുകയും ചെയ്തപ്പോൾ ദേഷ്യം പിടിച്ച് അപ്പുദേവൂട്ടിയെ കൂട്ടി റൂമിലേക്ക് പോയി. പിന്നീട് ബാലനും ദേവിയും ഹരിയെ പലതും പറഞ്ഞ് ഉപദേശിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.