നൂറാം വയസിൽ ദർശനപുണ്യം നേടി പാറുക്കുട്ടിയമ്മ.!! പതിനെട്ടാം പടി വരെ ഒഴിച്ചിട്ടു.!! അയ്യനും പരിഭവമില്ല; കന്നി മാളികപ്പുറമായി നൂറു വയസുകാരി പാറുക്കുട്ടിയമ്മ | Parukuttyamma 100 year old ammuma visit sabarimala for first time

Parukuttyamma 100 year old ammuma visit sabarimala for first time

മണ്ഡലകാലമായി കഴിഞ്ഞാൽ എല്ലാവരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് 41 ദിവസത്തെ വ്രതം നോറ്റ് അയ്യനെ കാണുവാനുള്ള ദർശനസാഫല്യമാണ്. അതിനായി കാത്തിരിക്കുന്നവരുടെ എണ്ണവും വളരെയധികം ആണ്. 10 വയസ്സിനുശേഷം ശബരിമല നടയിൽ എത്തി അയ്യനെ കാണുവാൻ കൊതിക്കുന്ന പെൺമനസിന് ആ കാലയളവിൽ അത് സാധിച്ചില്ലെങ്കിൽ പിന്നീട്

പ്രായമായാൽ മാത്രമാണ് മല ചവിട്ടാനുള്ള അവസരം ഒരുങ്ങുക. ചെറുപ്പത്തിൽ മലകയറാൻ ഭാഗ്യം ലഭിക്കാത്ത എത്രയോ പേർ അയ്യനെ നേരിൽ കാണാനുള്ള ആഗ്രഹം പേറി ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. ഇതിനിടയിൽ നൂറാം വയസ്സിൽ മാളികപ്പുറമായി അയ്യനെ കാണാൻ എത്തിയ പാറുക്കുട്ടിയമ്മ എല്ലാവരുടെയും മനം കവരുകയാണ്. മൂന്നു തലമുറ ഒന്നിച്ചാണ് പാറുക്കുട്ടിയമ്മ അയ്യനെ കാണാൻ കഴിഞ്ഞദിവസം മലചവിട്ടിയത്.

തിരുസന്നിധിയിൽ പാറുക്കുട്ടിയമ്മ എത്തിയപ്പോൾ അവർക്ക് കൂട്ടായി മൂന്നു തലമുറയിൽ ഉള്ള ആളുകളും ഒപ്പം ഉണ്ടായിരുന്നു. വളരെ മുൻപേ തന്നെ സന്നിധിയിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും പല കാരണങ്ങൾ കൊണ്ടും അത് മുടങ്ങി പോവുകയായിരുന്നു. അങ്ങനെ താൻ ഇനി നൂറാം വയസ്സിലെ അയ്യനെ കാണൂ എന്ന നിശ്ചയത്തിലാണ് പാറുക്കുട്ടിയമ്മ ശരണം വിളികളോടെ തിരുസന്നിധിയിൽ എത്തിയത്.

കൊച്ചുമകൻ ഗിരീഷിനും മക്കൾക്കും ഒപ്പമാണ് പാറുക്കുട്ടിയമ്മ കല്ലും മുള്ളും നിറഞ്ഞ കാനന വഴികൾ തടി അയ്യന്റെ തിരുസന്നിധിയിൽ എത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പാറുക്കുട്ടിയമ്മയും കൊച്ചുമക്കളും അടങ്ങുന്ന സംഘം അയ്യന്റെ തിരുസന്നിധിയിൽ എത്തിയത്. ഇത്തവണയും ദർശനം സാധ്യമാകുമോ എന്നത് സംശയമായിരുന്നു എന്ന് പാറുക്കുട്ടിയമ്മ മല ചവിട്ടുന്നതിന് മുൻപേ തന്നെ പറഞ്ഞിരുന്നു. എന്നാൽ മുത്തശ്ശിയുടെ ആഗ്രഹം എന്തൊക്കെ പ്രതിസന്ധി തരണം ചെയ്താലും ഇത്തവണ നിറവേറ്റുമെന്ന് ഗിരീഷ് തീരുമാനമെടുത്തിരുന്നു. Parukuttyamma 100 year old ammuma visit sabarimala for first time

Rate this post

Comments are closed.