എന്റെ അമ്മ സൂപ്പറാ.!! ബിഗ്ഗ്‌ബോസ് വീണയുടെ ജീവിതത്തിൽ പുതിയ വെളിച്ചം; അമ്മയുടെ വേറെ ലെവൽ ഫൈറ്റ് കണ്ടു ഞെട്ടിതരിച്ച് മകൻ.!! | Veena Nair Happy News

Veena Nair Happy News : സിനിമയിലും ടെലിഫിലിമുകളിലും ഹാസ്യ പരമ്പരകളിലും നിറസാന്നിധ്യമായ വീണാ നായരെ പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെ മലയാളികൾക്ക് ഇല്ല. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഒരിടം അഭിനയരംഗത്ത് നേടിയെടുത്ത വീണ ഇന്ന് അവതാരിക എന്ന നിലയിലും നർത്തകി എന്ന നിലയിലും ഒക്കെ പ്രശസ്തയാണ്. തുറന്ന നിലപാടും വ്യക്തമായ അഭിപ്രായങ്ങളുമായി

പലപ്പോഴും താരം സോഷ്യൽ മീഡിയയുടെയും ആളുകളുടെയും ശ്രദ്ധ നേടിയെടുക്കാറുമുണ്ട്. സുബി അടക്കമുള്ള വലിയ ഒരു താര സൗഹൃദം തന്നെയാണ് വീണ നായർക്ക് ഉള്ളത്. തൻറെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ തുറന്നുപറയുന്ന വീണ വിമർശിക്കുന്നവർക്ക് ചുട്ട മറുപടിയും നൽകാറുണ്ട് ബിഗ് ബോസ് മലയാളം സീസൺ ടൂവിലെ മത്സരാർത്ഥി കൂടിയായിരുന്നു വീണ നായർ. സോഷ്യൽ

മീഡിയയിലും വീണ അത്ര സജീവം തന്നെയാണ്. ഇപ്പോൾ താരം ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. കെ കെ എൽ എന്ന ചിത്രത്തിൻറെ ട്രെയിലർ ലോഞ്ചിന് എത്തിയതായിരുന്നു വീണയും മകൻ അമ്പാടിയും. ഇരുവരും കറുപ്പ് വസ്ത്രം ഒക്കെ അണിഞ്ഞ് അതീവ ലുക്കിൽ തന്നെയാണ് എത്തിയത്. ട്രെയിലർ ലോഞ്ചിനിടയിൽ മകൻ അമ്പാടി വീണയെ

നോക്കിക്കൊണ്ട് നിൽക്കുന്ന ഒരു ചിത്രമാണ് താരം ആദ്യമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. എൻറെ ചെക്കന്റെ ലുക്ക് എന്ന ക്യാപ്ഷനോടെ ആണ് വീണ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം വേറെയും ചിത്രങ്ങൾ താരം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആളുകൾ ഈ പോസ്റ്റ് ഏറ്റെടുക്കുകയും നിരവധി കമൻറുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അമ്പാടി സൂപ്പർ അല്ലെ എന്നും അവൻ അമ്മയുടെ വളർച്ചയിൽ അഭിമാനിക്കുന്ന മകനാണെന്നതും അടക്കം നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ചില കമൻറുകൾക്ക് വീണ മറുപടിയും നൽകിയിട്ടുണ്ട്.

View this post on Instagram

A post shared by veena nair (@veenanair143)

Rate this post

Comments are closed.