രാം ഗോപാൽ വർമ്മ തിരഞ്ഞ ആ പെൺകുട്ടി ഇതാണ്.!! മലയാളി മോഡലിനെ വിടാതെ പിന്തുടർന്ന് RGV; സാരി ഗേൾ വൈറലോഡ് വൈറൽ.!! | Ram Gopal Varma Inspired In Sreelakshmi Satheesh

Ram Gopal Varma Inspired In Sreelakshmi Satheesh

Ram Gopal Varma Inspired In Sreelakshmi Satheesh : അനുദിനം നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയ വലിയ പ്രശ്ങ്ങൾ ഉണ്ടാക്കുന്നു എന്ന് പറയുമ്പോഴും സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾക്ക് ജീവിതം തന്നെ നല്ല രീതിയിൽ മാറിപ്പോയിട്ടുണ്ട്. ഇതിനൊരു ഉത്തമ ഉദാഹരണമാവുകയാണ് ശ്രീലക്ഷ്മി. സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിതത്തിൽ തന്നെ വലിയ ഒരു മാറ്റം സംഭവിക്കാൻ പോവുകയാണ് ശ്രീലക്ഷ്മി എന്ന സോഷ്യൽ മീഡിയ വീഡിയോ ക്രിയേറ്റർക്ക്.

കഴിഞ്ഞ കുറച്ചു നാളായി സംവിധായകൻ രാം ഗോപാൽ വർമയുടെ ട്വിറ്റർ അക്കൊണ്ട് നിറയെ ഈ മലയാളി പെൺകുട്ടിയുടെ വിശേഷങ്ങളാണ് നിറയുന്നത്. മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിന്റെ സാരി ചിത്രങ്ങളാണ് ആർജിവിയുടെ ഹൃദയം കവർന്നിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ ഫോട്ടോകൾ തന്റെ ഓഫിസിൽ ചുമരിൽ പതിപ്പിച്ച് വരെ വച്ചിരിക്കുകയാണ് രാം ഗോപാൽ വർമ എന്നതാണ് ഏറ്റവും അത്ഭുതം നിറയുന്ന കാര്യം. ശ്രീലക്ഷ്മിക്ക് തന്റെ ഇത്തവണത്തെ പിറന്നാളിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് രാം ഗോപാൽ വർമ്മയുടെ പിറന്നാൾ ആശംസകൾ. ഒറ്റ ഫോട്ടോ ഷൂട്ട് കൊണ്ട് ബോളിവുഡ് സിനിമയിലേക്കാണ് ശ്രീലക്ഷ്മിക്ക് ക്ഷണം കിട്ടിയിരിക്കുന്നത്.

തന്റെ സന്തോഷം എങനെ ആണ് പ്രകടിപ്പിക്കേണ്ടത് എന്നാണ് ഇപ്പോൾ ശ്രീലക്ഷ്മിക്ക് അറിയാത്തത്. സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ശ്രീലക്ഷിമിയുടെ ഈ വാർത്ത മാത്രാമാണ്. തൻറെ വീഡിയോ താൻ പോലുമറിയാതെ ആണ് ഇത്രയും വൈറൽ ആയത് എന്നും അതിൽ തനിക്ക് വളരെ സന്തോഷം ഉണ്ടെന്നും ആണ് ഇതേകുറിച്ച് ശ്രീലക്ഷ്മി പറയുന്നത്.

തനിക്ക് ആദ്യം രാം ഗോപാൽ വർമ്മ എന്ന് പറഞ്ഞപ്പോൾ മനസിലായില്ല എന്നും എന്നാൽ പിന്നീട് ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ തനിക്ക് വിശ്വസിക്കാൻ പോലും പറ്റിയില്ല എന്നും താരം ഇതെക്കുറിച്ച് പറഞ്ഞു. ശ്രീലക്ഷ്മിയെ കൂടാതെ സാരി ഫൊട്ടോഗ്രാഫർ അഘോഷ് വൈഷ്ണവിനേയും പ്രശംസിക്കാൻ രാം ഗോപാൽ വർമ മറന്നില്ല. കഴിഞ്ഞ ദിവസം ഫൊട്ടോഗ്രാഫർ ആഘോഷ് ഹൈദരാബാദിൽ രാം ഗോപാൽ വർമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വാർത്തയും സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയിരുന്നു.

View this post on Instagram

A post shared by RGV (@rgvzoomin)

Rate this post

Comments are closed.