ജന്മദിന ദിവസത്തില്‍ തന്റെ സുഹൃത്തിന്റെ വേർപാട്..നിവിൻപോളിയുടെ ഉറ്റസുഹൃത്ത് നെവിൻ ചെറിയാന്റെ ആകസ്മിക വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ എല്ലാ ജന്മദിന വിശേഷങ്ങളും മാറ്റിവച്ചു.!! | Nivin Pauly Friend Passed Away On His Birthday

Nivin Pauly Friend Passed Away On His Birthday

Nivin Pauly Friend Passed Away On His Birthdayനിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന താരമാണ് നിവിൻ പോളി. താരത്തിന്റെ എല്ലാ സിനിമകളും പ്രേക്ഷകർ ഹൃദയത്തോട് ചേർത്തവയാണ്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങൾ .ട്രാഫിക്, ദി മെട്രോ, സെവൻസ് തുടങ്ങിയ മലയാളചലച്ചിത്രങ്ങളിലെ അഭിനയം നിവിൻ പോളിക്ക് പ്രേക്ഷകരുടെ ഇടയിൽ ഒരു പ്രത്യേക സ്ഥാനം നേടിക്കൊടുത്തു.

എന്നാൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് നായക കഥാാപാത്രമാണ് നിവിൻ പോളിയെ അക്ഷരാർത്ഥത്തിൽ ഹീറോ ആക്കി മാറ്റിയത്. കൂടാതെ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ നായിക വേഷവും നിവിൻ പോളിയുടെ സിനിമ ജീവിതത്തിലെ വളരെ വിലപ്പെട്ട ഒരു ഏടാണ്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവെക്കാനും പ്രേക്ഷകരോട് ചേർന്ന് നിൽക്കാനും തന്നെയാണ് താരത്തിന് ഇഷ്ട്ടം.

എന്നാൽ ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിറന്നാൾ ആയിരുന്നു. എന്നാൽ ആ പിറന്നാൾ ദിവസം വളരെ നൊമ്പര ത്തോടുകൂടിയാണ് കടന്നുപോയത്.
ഇത് സംബന്ധിച്ചുള്ള വാർത്തകൾ ആയിരുന്നു കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ . പിറന്നാൾ ദിവസം അദ്ദേഹത്തെ വിട്ടു പോയത് അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിരുന്നു.നിവിൻ പോളിയുടെയും നടൻ സിജു വിൽസന്റെയും ബാല്യകാല സുഹൃത്തായിരുന്ന ആലുവ മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാൻ (38) ആണ് അപൂർവ രോഗത്തെ തുടർന്ന് മ രിച്ചത്.

നിവിൻ പോളിയുടെ പിറന്നാൾ ദിവസമായ ഒക്ടോബർ 11നാണ് പ്രിയ സുഹൃത്തിന്റെ വേർപാട്. തിരക്കിനിടയിലും തന്റെ ആത്മസുഹൃത്തിനെ കാണാൻ നിവിൻ പോളി പല പ്രാവശ്യം ഓടി എത്തിയിട്ടുണ്ട്.സംവിധായകൻ അൽഫോൻസ് പുത്രൻറെ അടുത്ത ബന്ധു കൂടിയാണ് നെവിൻ.വിദേശത്തു ജോലി ചെയ്യവേ ആണ് നെവിനു രോഗം സ്ഥിരീകരിക്കുന്നത്.അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗം ബാധിച്ചാണ് ഇദ്ദേഹം മ രണപ്പെട്ടത്. പ്രിയ സുഹൃത്തിന്റെ വേർപാടിനെ തുടർന്ന് പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷങ്ങളെല്ലാം തന്നെ മാറ്റിവെക്കുകയായിരുന്നു.Nivin Pauly Friend Passed Away On His Birthday

Rate this post

Comments are closed.