സാന്ത്വനത്തിലേക്കുള്ള ഭദ്രൻ ചിറ്റപ്പൻ്റെ വരവിൻ്റെ ഉദ്ദേശം മനസിലാവാതെ സാന്ത്വനം വീട്ടുകാർ.!! പ്രേശ്നങ്ങൾ തീർക്കാൻ തമ്പിയെ തല്ലാൻ ഒരുങ്ങി ശിവൻ.!! | Santhwanam Serial 13/ 10 / 23 Today Episode

Santhwanam Serial 13/ 10 / 23 Today Episode

ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. അടിക്കടി വിഷമങ്ങൾ നിറഞ്ഞ അവസ്ഥയിലൂടെയാണ് സാന്ത്വനത്തിലെ എല്ലാവരുമിപ്പോൾ മുന്നോട്ട് പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവി ഉറങ്ങിക്കിടക്കുമ്പോൾ അടുത്ത് കിടക്കുന്ന ബാലേട്ടനെ കാണാനില്ല. നോക്കുമ്പോൾ പുറത്ത് പലതും ആലോചിച്ചു നടക്കുകയാണ്. ഉടൻ തന്നെ ദേവി ചെന്ന് എന്താണ് പ്രശ്നമെന്ന് അന്വേഷിക്കുന്നു. അപ്പോഴാണ് ബാലൻ ഇലക്ട്രീഷനും, എൻജിനീയറും കട പൊളിച്ചുപണിയാൻ പറഞ്ഞ കാര്യം പറഞ്ഞത്. ഇത് കേട്ട് ദേവി ഞെട്ടുകയാണ്.

പക്ഷേ നമ്മുടെ കട നമ്മളെ ചതിക്കില്ലെന്ന് പറഞ്ഞ് സമാധാനിപ്പിച്ച ശേഷം രണ്ടു പേരും ഉറങ്ങുകയാണ്. പിറ്റേ ദിവസം രാവിലെ അഞ്ജു ഉമ്മറത്ത് നിൽക്കുമ്പോൾ ഒരു കാറു വന്ന് മുറ്റത്ത് നിന്നു. കാറിൽ നിന്നിറങ്ങിയത് ഭദ്രൻ ചിറ്റപ്പനാണെന്ന് കണ്ടതോടെ അഞ്ജു അകത്ത് ഓടിപ്പോയി അടുക്കളയിൽ നിന്ന് അപ്പുവിനോട് സംസാരിച്ചു നിൽക്കുന്ന ദേവിയോട് ഭദ്രൻ ചിറ്റപ്പൻ വന്ന കാര്യം പറയുന്നു. ഉടൻ തന്നെ ദേവി ബാലേട്ടനോട് ഭദ്രൻ ചിറ്റപ്പൻ വന്ന കാര്യം പറയുന്നു. അത് കേട്ട് ശിവനും ഹരിയും അകത്തുനിന്നു വരുന്നത്. ചിറ്റപ്പനോട് നമ്മൾ സംസാരിക്കാമെന്നും, അകത്ത് കയറ്റില്ലെന്ന് പറഞ്ഞു കൊണ്ട് ശിവൻ പോകാനൊരുങ്ങുമ്പോൾ വേണ്ടെന്ന് പറഞ്ഞ് ബാലനും ദേവിയും ഹരിയും പുറത്തേക്ക് പോകുന്നു.

ബാലനെയും കുടുംബത്തെയും വളരെയധികം ദ്രോഹിച്ച ചിറ്റപ്പൻ വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്.ലക്ഷ്മി അമ്മയെ അവസാനമായി കാണാൻ പറ്റാത്തതിൻ്റെ വിഷമം വളരെ ഖേദപൂർവ്വമാണ് ഭദ്രൻ കാട്ടുന്നത്. അകത്തു കയറി ഇരിക്കാൻ ബാലൻ പറഞ്ഞപ്പോൾ അകത്തേക്ക് പോയി ലക്ഷ്മി അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പലതും പറയുകയായിരുന്നു. പലതും പറയുന്നത് കേട്ട് സഹിക്കാനാവാതെ ശിവൻ ഇരുന്നിടത്തു നിന്നും അകത്തേക്ക് പോവുകയായിരുന്നു.

പിന്നീട് അഞ്ജുവിനെയും അപ്പുവിനെയും പരിചയപ്പെടുകയൊക്കെ ചെയ്ത ശേഷം കട കത്തിപ്പോയതൊക്കെ പറയുന്നു. തമ്പി കത്തിച്ചതാണല്ലേ കടയെന്നു ഭദ്രൻ പറയുന്നു. എന്നാൽ അപ്പുവിനോട് തമ്പിയുടെ പഴയ കഥകൾ പറയുകയായിരുന്നു. ഇതൊക്കെ കേൾക്കുകയല്ലാതെ ആരും മറിച്ച് ഉത്തരമൊന്നും പറയാതെ അനങ്ങാതെ നിൽക്കുകയായിരുന്നു.അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് സാന്ത്വനത്തിൻ്റെ വന്നിരിക്കുന്നത്.

Rate this post

Comments are closed.