മ രണത്തോട് മല്ലടിക്കുന്ന സിദ്ധു സാക്ഷിയായി സുമിത്ര.!! സുമിത്രയോട് എന്തായിരിക്കും വേദിക പറഞ്ഞത്.!! | Kudumbavilakku today episode

Kudumbavilakku today episode

Kudumbavilakku today episode : ഏഷ്യാനെറ്റ് സീരിയൽ ആരാധകർ വർഷങ്ങളായി കാത്തിരുന്ന് കണ്ടിരുന്ന കുടുംബ വിളക്ക് ഇപ്പോൾ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് പുറത്തു പോകുന്നത്. ഇന്നലെ സീരിയൽ അവസാനിക്കുന്നതോടെ പ്രതീഷിൻ്റെ പ്രശ്നങ്ങളൊക്കെ തീർത്ത് ദീപയുടെയും നിഥുൻ്റെയും ട്രാപ്പിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്നിരുന്നു.

ശ്രീനിലയത്തിൽ എല്ലാവർക്കും സന്തോഷമാവുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് സുമിത്രയും രോഹിത്തും ഒരാഴ്ചയോളമായി ജോലിയൊക്കെ മാറ്റിവച്ച് ചെന്നൈയിൽ പോയതായിരുന്നു. അതിനാൽ രോഹിത്തും സുമിത്രയും രാവിലെ തന്നെ ഓഫീസിലേക്ക് പോകാൻ പുറപ്പെടുന്നു. അപ്പോൾ സിദ്ധു അടുത്ത വീട്ടിൽ നിന്നും സുമിത്ര പോകുന്നതൊക്കെ വീക്ഷിച്ചു നിൽക്കുകയാണ്. രണ്ടു പേരും സന്തോഷത്തോടെ പുറപ്പെട്ടതിനു ശേഷം, സിദ്ധാർത്ഥ് സുമിത്രയെ

കാണാൻ പോവുകയാണ്. സുമിത്രാസിൽ എത്തിയ സിദ്ധാർത്ഥ് സ്റ്റാഫിനോട് പറഞ്ഞ് സുമിത്രയെ കാണാൻ പോവുകയാണ്. സുമിത്രയെ കണ്ട ശേഷം സിദ്ധാർത്ഥ് ഉള്ളിലുള്ള പല വിഷമങ്ങളും സുമിത്രയോട് പറഞ്ഞു. നീയും ഞാനും തമ്മിലുള്ള ബന്ധത്തിന് എപ്പോഴാണ് വിള്ളൽ വീണതെന്ന് ചോദിക്കുകയാണ് സിദ്ധാർത്ഥ്. എൻ്റെ മനസിൽ നീ മാത്രമാണെന്ന് സിദ്ധാർത്ഥ് പറഞ്ഞപ്പോൾ, സുമിത്രയ്ക്ക് ദേഷ്യമാണ് വരുന്നത്. ഉടൻ തന്നെ സിദ്ധാർത്ഥിനോട് കയർത്ത് സംസാരിച്ച് സുമിത്ര അവിടെ നിന്നും ഇറങ്ങി സ്റ്റാഫുകളുടെ അടുത്തേക്ക് പോയി. സുമിത്ര പറഞ്ഞ വേദനിപ്പിക്കുന്ന വാക്കുകൾ സിദ്ധാർത്ഥിനെ കൂടുതൽ വേദനിപ്പിച്ചു. ഉടൻ തന്നെ സിദ്ധാർത്ഥ് ബാറിലേക്ക് പോവുകയാണ്. സുമിത്രയുടെ വാക്കുകൾഹൃദയത്തിൽ കൊണ്ട സിദ്ധാർത്ഥ് മൂക്കറ്റം കുടിക്കുകയായിരുന്നു. അപ്പോഴാണ് സുമിത്ര രാത്രി ഓഫീസ് വിട്ട് വീട്ടിൽ എത്തുന്നത്. സുമിത്ര വന്നപ്പോൾ, വേദിക സിദ്ധാർത്ഥ് ഓഫീസിൽ വന്നതിനെ കുറിച്ച് ചോദിച്ചു.

വേദികയോട് സിദ്ധു പറഞ്ഞത് എങ്ങനെ പറയും എന്ന് ആലോചിക്കുകയാണ് സുമിത്ര. നിങ്ങൾ വഴക്കിട്ടോ എന്ന് വേദിക ചോദിച്ചപ്പോൾ, ഇല്ലെന്ന് പറഞ്ഞ് അധികമൊന്നും പറയാതെ അകത്തേക്ക് പോയി. ടെൻഷനടിച്ച് കുടിച്ച് ലക്കില്ലാതെയിരിക്കുകയാണ് സിദ്ധാർത്ഥ്. രാത്രി ഏറെ വൈകിയ സിദ്ധാർത്ഥ് ബാറിൽ നിന്നിറങ്ങികാറെടുത്ത് പുറപ്പെട്ടു. ഡ്രൈവിംങ്ങ് ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല, എങ്കിലും ആകെ മാനസിക സംഘർഷത്തിലായ സിദ്ധാർത്ഥ് കാർ കൊണ്ടുപോയി ഒരു ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. നല്ല രീതിയിൽ ആക്സിഡണ്ട് സംഭവിച്ച സിദ്ധാർത്ഥിനെ നാട്ടുകാർ ചിലർ കണ്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചോര വാർന്ന് മരിക്കാറായ സിദ്ധാർത്ഥിനെ അത്യാഹിത വിഭാഗത്തിൽ കിടത്തിയിരിക്കുകയാണ്. സിദ്ധാർത്ഥ് മരണത്തിന് കീഴടങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.

Rate this post

Comments are closed.