ലക്ഷ്മി അമ്മ സാന്ത്വനംവീട്ടിൽ നിന്ന് വിട പറഞ്ഞു; നാട്ടുകാർക്ക് മുമ്പിൽ അപമാനിതനായി തമ്പി | Santhwanam Today Episode Latest

Santhwanam Today Episode Latest

Santhwanam today episode latest : ഏഷ്യാനെറ്റ് സീരിയൽ ആസ്വാദകർ മൂന്നു വർഷമായി ഞങ്ങളുടെ വീട്ടിലെ കുടുംബത്തെപ്പോലെ കണ്ട് സ്വീകരിച്ച കുടുംബ പരമ്പരയാണ് സാന്ത്വനം. അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ സ്വന്തം പോലെയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പരയിൽ നടന്നുകൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന രംഗങ്ങളാണ്

നടന്നുകൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് തമ്പി കൃഷ്ണസ്റ്റോർസ് കത്തിച്ച് നശിപ്പിച്ചതിൻ്റെ വിഷമം. അതിൻ്റെ വിഷമങ്ങൾ മാറി വരുന്നതിനിടയിലാണ് ഇന്നലത്തെ എപ്പിസോഡിൽ വീണ്ടും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ലക്ഷ്മി അമ്മയുടെ വിയോഗം നടന്നിരിക്കുന്നത്. സാന്ത്വനം വീട്ടിൽ ആർക്കും ഈ ഒരു അവസ്ഥ താങ്ങാവുന്ന ഒന്നായിരുന്നില്ല. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലേട്ടൻ സേതുവിനോട് അമ്മ മ രി ച്ചിട്ടില്ലെന്നും, ആശുപത്രിയിൽ കൊണ്ടു പോവാമെന്നും പറയുകയായിരുന്നു.

ഓരോരുത്തരായി സാന്ത്വനം വീട്ടിൽ വന്നു കൊണ്ടിരുന്നു. സൂസനും, ജയന്തിയുമൊക്കെ വരുന്നുണ്ടായിരുന്നു. ആരെയും സമാധാനിപ്പിക്കാൻ ആർക്കും സാധിക്കുന്നുണ്ടായിരുന്നില്ല. ജീവിതത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടാവുമെന്നും, അത് നാം തരണം ചെയ്യണമെന്നും സേതു ശിവനോട് പറയുന്നുണ്ടായിരുന്നു. ശങ്കരമാമയും, അമ്മായിയും കൂടി അമ്പലത്തിൽ പോയി വരികയായിരുന്നു. അപ്പോഴാണ് സേതു ലക്ഷ്മിഅമ്മ മ രി ച്ച വിവരം ശങ്കരമ്മാമയെ അറിയിക്കുന്നത്. ഉടൻ തന്നെ സാന്ത്വനത്തിൽ

എത്തിപ്പൊട്ടിക്കരയുകയായിരുന്നു ശങ്കരമാമനും, സാവിത്രിയും. അപ്പോഴാണ് സത്യശീലൻ തമ്പി സാറിനെ വിളിച്ച് വിവരം അറിയിക്കുന്നത്. ലക്ഷ്മി അമ്മച്ചിയുടെ മ ര ണത്തിന് കാരണം സാറാണെന്ന് ഒരു വാർത്തയുണ്ടെന്നും, അതിനാൽ ഇങ്ങോട്ട് വരുമ്പോൾ സൂക്ഷിക്കാനും തമ്പിയോട് സത്യശീലൻ പറയുന്നുണ്ട്. കേട്ട ഉടനെ തമ്പി സാർ സാന്ത്വനത്തിലേക്ക് പുറപ്പെടുകയാണ്. സാന്ത്വനത്തിൽ തമ്പി സാർ എത്തിയ ശേഷം ഇനി എന്തൊക്കെ രംഗങ്ങളായിരിക്കും ഉണ്ടാവുന്നതെന്ന് നമ്മൾ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Rate this post

Comments are closed.