കരളലിയിക്കുന്ന കാഴ്ചയുമായി കണ്ണൻ എത്തി.!! അപ്പച്ചിയുടെ മുഖത്ത് നോക്കി ജയന്തി ആ സത്യം വെളിപ്പെടുത്തുമ്പോൾ വമ്പൻ ട്വിസ്റ്റ്.. തമ്പിയെ തല്ലി ഓടിച്ച് നാട്ടുകാർ.!! ബാലന്റെ കാലുപിടിച്ച് മാപ്പ് പറയുന്ന തമ്പി.!! | Santhwanam Serial Today Episode

Santhwanam Serial Today Episode

മലയാളികളുടെ പ്രിയ പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമകരമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ വളരെ വേദനാപരമായ എപ്പിസോഡായിരുന്നു അരങ്ങേറിയിരുന്നത്. ലക്ഷ്മി അമ്മയുടെ വിയോഗം താങ്ങാനാവാതെ പൊട്ടിക്കരയുകയാണ് സാന്ത്വനത്തിലെ ഓരോരുത്തരും. അവസാനമായി ലക്ഷ്മി അമ്മയെ ഒരു നോക്കു കാണാൻ കുടുംബക്കാരും നാട്ടുകാരുമൊക്കെ വന്നുകൊണ്ടിരിക്കുകയാണ്.

ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഗോപി മാമനും, അച്ചുവും വരുന്നതായിരുന്നു. ബാലനോട് ചേച്ചിയുടെ മരണം നല്ല മര ണമാണെന്നും, വിഷമിക്കരുതെന്നും ഗോപി മാമൻ പറയുന്നുണ്ട്. ശേഷം അകത്ത് കയറിപ്പോവുകയായിരുന്നു. അപ്പോഴാണ് തമ്പി സർ അവിടേയ്ക്ക് വന്നത്. തമ്പി സർ വന്നപ്പോൾ, പുറത്ത് ഉണ്ടായിരുന്ന ശിവനും, ബാലനും ഹരിക്കുമൊക്കെ ദേഷ്യം വരികയായിരുന്നു. മരണവീടായതിനാൽ ആരും ഒന്നും അനങ്ങിയില്ല. ആ സമയത്ത് ജയന്തി അപ്പുവിനോട് നിൻ്റെ ഡാഡി വന്നിട്ടുണ്ടെന്ന വിവരം അറിയിക്കുന്നുണ്ട്.

നീ പോയി വല്ലതും സംസാരിക്കുവെന്നും, അല്ലെങ്കിൽ വല്ല പ്രശ്നവും ഉണ്ടാവുമെന്നും പറയുകയാണ് ജയന്തി. പക്ഷേ ഒന്നും അനങ്ങാതെ അപ്പു അവിടെ ഇരുന്നു. കണ്ണൻ വരാൻ വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. സേതു കണ്ണനെ കൂട്ടാൻ എയർപോർട്ടിൽ പോയതായിരുന്നു. കണ്ണനെയും കൂട്ടി സേതു കാറിൽ വന്നിറങ്ങി. പന്തലും,

ആളുകളെയൊക്കെ കണ്ട കണ്ണൻ അമ്മയ്ക്ക് സുഖമില്ലെന്നല്ലേ പറഞ്ഞത്. എന്താണ് പറ്റിയത് സേതുവേട്ട എന്ന് ചോദിച്ചു. പിന്നാലെ കണ്ണൻ എന്തോ സംഭവിച്ചെന്ന് മനസിലാക്കി അകത്തേയ്ക്ക് ഓടിപ്പോവുകയായിരുന്നു. അകത്ത് എത്തിയപ്പോൾ അമ്മയുടെ ചേതനയറ്റ ശരീരം കണ്ട കണ്ണൻ ഹൃദയം നുറുങ്ങുന്ന വേദനയോടെ പലതും പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. എല്ലാവരെയും വേദനിപ്പിക്കുന്ന ഒരു പ്രൊമോയാണ് ഇന്ന് കാണാൻ കഴിയുന്നത്.

Rate this post

Comments are closed.