ശ്രീനിലയത്തിൽ ഓണാഘോഷം പൊടിപൊടിക്കുമ്പോൾ, വീട്ടിൽ തനിച്ചിരുന്ന് സങ്കടപ്പെടുന്ന സിദ്ധാർത്ഥ്.!! | Kudumbavilak Serial Today Episode 25 August Malayalam

Kudumbavilak Serial Today Episode 25 August Malayalam

ഏഷ്യാനെറ്റിൽ വളരെ മനോഹരമായ എപ്പിസോഡാണ് കുടുംബ വിളക്കിൽ ഇന്ന് നടക്കുന്നത്. എല്ലാവരും ചേർന്ന് ഈ വർഷത്തെ ഓണം ആഘോഷിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മകൻ വരാത്തതിൻ്റെ ദു:ഖത്തിൽ നീരവിൻ്റെ ഓണക്കോടിയും പിടിച്ച് പൊട്ടിക്കരയുകയും, എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന സുമിത്രയും ആയിരുന്നു. അപ്പോൾ എല്ലാവരും ഹാളിൽ സങ്കടപ്പെട്ടിരിക്കുകയായിരുന്നു.

ഓണസദ്യ കഴിക്കാതെ വേദിക ദു:ഖിച്ചിരിക്കുന്നതിനാൽ എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോഴാണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത്. ആ കാറിൽ നിന്നും നീരവ് പുറത്തേക്ക് ഇറങ്ങി വന്നു. പുറത്തേക്ക് നോക്കി മകനെ ഓർത്തിരിക്കുമ്പോൾ പുറകിൽ നിന്ന് അമ്മേ എന്ന് വിളിച്ച് നീരവ് പുറകിൽ നിന്ന് ഓടി വന്നു. വേദികയ്ക്ക് ഓണക്കോടിയും വാങ്ങിയായിരുന്നു നീരവ് മോൻവന്നത്. മകനെ കണ്ടതും ഓടിച്ചെന്ന് വാരിയെടുത്ത് വേദിക മകന് മുത്തം നൽകുകയായിരുന്നു. പിന്നീട് മകന് ഓണക്കോടിനൽകുകയും അത് അണിയിക്കുകയും ചെയ്തു.

എന്നാൽ സമ്പത്ത് പുറത്ത് നിൽക്കുകയായിരുന്നു. അവിടെ ചെന്ന് സുമിത്ര നീരവിന് വേദികയുടെ കൂടെ ഓണസദ്യ കഴിക്കാൻ ആഗ്രഹം കാണുമെന്നും, അതിനാൽ സമ്പത്ത് മകന് വേണ്ടി ഓണസദ്യ കഴിക്കണമെന്നും പറയുകയായിരുന്നു. എല്ലാവരും സദ്യ കഴിക്കാനിരുന്നപ്പോൾ സുമിത്രയും വേദികയും ഭക്ഷണം വിളമ്പുകയായിരുന്നു. സമ്പത്ത് ഇവിടെ വന്നത് കൊണ്ട് ഈ വർഷത്തെ ഓണസദ്യ വേദികയുടെ കൈ കൊണ്ട് കൊഴിക്കാൻ പറ്റിയല്ലോ എന്ന് പറയുകയായിരുന്നു ശ്രീകുമാർ.

എന്നാൽ സമ്പത്തിന് ഞാൻ ഇതുവരെ ഒരു ഓണത്തിനും സദ്യ നൽകിയിട്ടില്ലെന്ന് വേദിക വ്യസനത്തോടെ പറയുമ്പോൾ, അതിന് ഈശ്രീനിലയം തന്നെ വേണ്ടി വന്നല്ലോ എന്ന് പറയുകയാണ് സമ്പത്ത്. ഈ വർഷത്തെ ഓണം വേദികയെ സന്തോഷിപ്പിക്കണമെന്ന് സുമിത്ര ആഗ്രഹിച്ചിരുന്നു.അതു സാധിച്ചു കൊടുക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് സുമിത്ര. അങ്ങനെ രസകരമായ ഓണം എപ്പിസോഡിൻ്റെ പ്രൊമോയാണ് ഇന്ന് വന്നിരിക്കുന്നത്.

Rate this post

Comments are closed.