ടെലിവിഷൻ താരം ആര്യ വിവാഹിതയായി..!! പൊന്നിൽ മൂടി മലയാളികളുടെ പ്രിയ താരം.!! | Sthreedhanam Arya sreeram wedding viral video

Sthreedhanam Arya sreeram wedding viral video

Sthreedhanam Arya sreeram wedding viral video : മലയാളം മിനിസ്‌ക്രീൻ ആർട്ടിസ്റ്റും മോഡലും ആണ് ആര്യ ശ്രീറാം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സീരിയലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. 201 2മുതൽ 2016 വരെ 4 വർഷം ഏഷ്യാനെറ്റിൽ വിജയകരമായി പൂർത്തീകരിച്ച സ്ത്രീധനം സീരിയൽ കുടുംബ പ്രേക്ഷകരുടെ എക്കാലത്തെയും

പ്രിയപ്പെട്ട സീരിയൽ ആയിരുന്നു. കൃഷ്ണമൂർത്തിയാണ് സീരിയൽ സംവിധാനം ചെയ്തത്. ആർ രമേശ്‌ ബാബു ആയിരുന്നു നിർമ്മാതാവ്. സീരിയലിൽ പ്രധാനപ്പെട്ട വേഷം ചെയ്ത താരമാണ് ആര്യ ശ്രീറാം. സേതു ലക്ഷ്മി എന്ന കഥാപാത്രമായാണ് ആര്യ സ്ത്രീധനം സീരിയലിൽ എത്തിയത്. സഹോദരന്റെ ഭാര്യയും മോഡലുമായ കല്പനയാണ് ആര്യയെ ഫാഷൻ, മോഡലിങ്ങ് രംഗത്തേക്ക് കൊണ്ടു വന്നത്. തുടർന്ന് കല്യാൺ സിൽക്‌സ്, ചെമ്മണ്ണൂർ തുടങ്ങിയ വലിയ ബ്രാൻഡുകളുടെ

പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചു. ക്ലാസിക്കൽ ഡാൻസ് പഠിക്കാൻ ആഗ്രഹിച്ചിരുന്നു എങ്കിലും പിന്നീട് തന്റെ അഭിരുചിക്കനുസരിച്ചു വെസ്റ്റേൺ ഡാൻസിലേക്ക് തിരിഞ്ഞ ആര്യ നിരവധി സ്റ്റേജ് ഷോകളിലും ഇവന്റുകളിലും ഡാൻസ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് ആയിരുന്നു ആര്യ ശ്രീറാമിന്റെ വിവാഹം. സ്ക്രിപ്റ്റ് റൈറ്ററും സിനിമ അണിയറ പ്രവർത്തകനുമായ സെന്തിൽ വിശ്വനാഥിനെയാണ് ആര്യ വിവാഹം

കഴിച്ചത്. ജനുവരിയിൽ താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇപോഴിതാ ക്ഷേത്രത്തിൽ വെച്ച് ആഡംബരങ്ങൾ ഒന്നുമില്ലാതെ വിവാഹിതരായിരിക്കുകയാണ് ഇരുവരും. റെഡ് സാരിയിൽ അതി സുന്ദരിയായാണ് ആര്യ വിവാഹ വേദിയിൽ എത്തിയത് വൈറ്റ് ഷർട്ടും കസവു മുണ്ടുമായിരുന്നു സെന്തിലിന്റെ വേഷം. ഇരുവരും തിരുവനന്തപുരം സ്വദേശികൾ ആണ്.

Rate this post

Comments are closed.