കല്യാണി സംസാരിച്ചു കുഞ്ഞുവാവയുടെ കൂടെ! രൂപ എത്തുന്നു തന്റെ പൊന്നോമന കുഞ്ഞിനെ കാണാൻ.!! | Mounaragam Serial Today Episode August 25 Malayalam

Mounaragam Serial Today Episode August 25 Malayalam

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ സന്തോഷകരമായ ഒരു എപ്പിസോഡാണ് ഇന്ന് നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണി പ്രസവിച്ചതറിഞ്ഞ് പ്രകാശൻ ആശുപത്രിയിലെത്തി കിരണിനെ വളരെയധികം അപമാനിക്കുന്നതായിരുന്നു. അപ്പോഴാണ് കല്യാണി കുഞ്ഞിനെ ഓർത്ത് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് കുഞ്ഞ് കരയാൻ തുടങ്ങിയത്. അതു കേട്ട് കല്യാണി ആകെ ഞെട്ടുകയായിരുന്നു.

എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ നഴ്സ് വരികയായിരുന്നു. നഴ്സിനോട് ആംഗ്യ ഭാഷയിൽ പറഞ്ഞിട്ടൊന്നും നഴ്സിന് മനസിലാവാതെ വന്നപ്പോൾ കല്യാണി കരയുകയായിരുന്നു. അപ്പോഴാണ് കുഞ്ഞ് വീണ്ടും കരഞ്ഞത്. അപ്പോൾ പെട്ടെന്ന് തന്നെ കിരണിനെ വിവരമറിയിക്കുകയായിരുന്നു. അടുത്തു തന്നെ കുഞ്ഞ് കരഞ്ഞില്ലെന്ന് കേട്ട് ആഹ്ലാദിച്ചു നിൽക്കുന്ന പ്രകാശൻ ഞെട്ടി നിൽക്കുകയായിരുന്നു. പിന്നീട് ദീപയും കിരണും പ്രകാശനോട് ദേഷ്യത്തിൽ അമ്മയോടും മകനോടും പോയി കല്യാണിക്ക്

ആൺകുഞ്ഞാണെന്നും സംസാരിക്കുന്ന ആൺകുഞ്ഞെന്ന് പറഞ്ഞ് പ്രകാശനോട് അവിടെ നിന്ന് പോകാൻ പറയുകയായിരുന്നു.ദീപ സോണിയയെ കുഞ്ഞ് കരഞ്ഞ വിവരം അറിയിച്ചപ്പോൾ ഭാർഗവിയമ്മയ്ക്കും സോണിയയ്ക്കും വളരെ സന്തോഷമായി. പാറുക്കുട്ടിയുംബൈജുവും വിവരമറിഞ്ഞ് സന്തോഷ വാർത്ത രാഹുലിൻ്റെ വീട്ടിൽ അറിയിക്കാൻ പുറപ്പെട്ടു. അവിടെ പോയി സംസാരിക്കാൻ പറ്റുന്ന ആൺകുഞ്ഞ് കല്യാണിക്ക് ജനിച്ച വിവരം അറിയിച്ചപ്പോൾ ശാരിയും സരയുവും ഞെട്ടുകയായിരുന്നു.

അടുത്ത് തന്നെ ഇവിടെ രണ്ട് ആൺകുഞ്ഞുങ്ങൾ ജനിക്കുമെന്ന് ശാരി പറയുന്നത് കേട്ട് ബൈജുവും പാറു മോളും പൊട്ടിച്ചിരിക്കുകയായിരുന്നു. ശേഷം ഞങ്ങൾ കുഞ്ഞാവയെ കാണാൻ പോവുകയാണെന്ന് പറഞ്ഞ് രണ്ടു പേരും അവിടെ നിന്ന് ഇറങ്ങി. നിരാശനായി പ്രകാശൻ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോൾ വിക്രം അച്ഛൻ്റെ മുഖത്തെ സന്തോഷമില്ലായ്മ കണ്ട് ചോദിച്ചപ്പോഴണ് കല്യാണിയ്ക്ക് ആൺകുഞ്ഞ് ജനിച്ചത് സത്യമാണെന്നും, കുഞ്ഞ് സംസാരിക്കുന്നുണ്ടെന്നും പ്രകാശൻ പറഞ്ഞു.ഇത് കേട്ട് വിക്രം ഞെട്ടി തരിച്ചുപോയി.

Rate this post

Comments are closed.