അസാധ്യ മെയ്‌വഴക്കം.!!ഒന്നിനൊന്ന് മെച്ചപ്പെട്ട ചുവടുകളുമായി ദിൽഷയും റംസാൻ ചൈതന്യയും.!! | Dilsha Prasanan And Ramzan Chaidhanya Dance Video

Dilsha Prasanan And Ramzan Chaidhanya Dance Video

Dilsha Prasanan And Ramzan Chaidhanya Dance Video: ബിഗ്ബോസ് മലയാളം സീസൺ ഫോറിലെ മത്സരാർത്ഥിയായ ദിൽഷ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയ താരമാണ്. നല്ലൊരു നർത്തകിയായ ദിൽഷ മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് എന്ന പ്രോഗ്രാമിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ ആദ്യം എത്തുന്നത്. പിന്നീട് ബിഗ് ബോസിൽ വരികയും, അതിൽ വിന്നറായി മലയാള ബിഗ് ബോസിലെ വനിതാ വിന്നറായി മാറുകയും ചെയ്തു.

ബിഗ്ബോസ് സീസൺ 3 മത്സരാർത്ഥിയും ഡി 4 ഡാൻസ് വിന്നറുമായ റംസാൻ മുഹമ്മദ് നല്ലൊരു നടനും നർത്തകനുമാണ്. ബിഗ്ബോസ് സീസൺ 4 വിന്നറായ ശേഷം ദിൽഷയും റംസാനും നല്ല സുഹൃത്തുക്കളാവുകയും പിന്നീട് മനോഹരമായ റീലുകൾ ചെയ്യുകയും ചെയ്തു. നല്ല നർത്തകരായ രണ്ടു പേരുടെയും ഓരോ വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. എന്നാൽ ഇത്തവണ ചൈതന്യ പ്രകാശ് കൂടി ദിൽഷയുടെയും റംസാൻ്റെയും കൂടെയുണ്ട്.

‘ഹയ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ചൈതന്യ നല്ലൊരു നർത്തകി കൂടിയാണ്. ഇപ്പോൾ റംസാൻ മുഹമ്മദ് ദിൽഷ പ്രസന്നനെയും ചൈതന്യ പ്രകാശിനെയും ടാഗ് ചെയ്തു കൊണ്ട് പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറുന്നത്. ‘മാ മധുരൈ അന്നക്കൊടി ‘ എന്ന പാട്ടിന് വ്യത്യസ്ത രീതിയിലുള്ള ചുവടുമായാണ് ഈ തവണ താരങ്ങൾ എത്തിയിരിക്കുന്നത്.

റീൽസ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് മൂന്നു പേരുടെയും പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതിപ്പോൾ ആരെ നോക്കുമെന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമൻറ്. മൂന്നു പേരെയും മാത്രമല്ല, കൂടെ കളിച്ച രണ്ടു പേരും പൊളിച്ചടുക്കി എന്നാണ് മറ്റൊരാൾ പറയുന്നത്. ഒരു തവണ കണ്ടാൽ മതിയാവുന്നില്ലെന്നും, രണ്ടും മൂന്നും തവണ ഇത് കണ്ടു കൊണ്ടേയിരുന്നുവെന്നാണ് വേറൊരു കമൻ്റ്. ആരാധകർ ഇവരുടെ മൂന്നു പേരുടെയും ഡാൻസിനെ പ്രശംസിച്ചു കൊണ്ടാണ് എത്തിയിരിക്കുന്നത്.

Rate this post

Comments are closed.