കഥയറിയാതെ ആട്ടമാടിയ പ്രകാശന് അടിപതറുന്നു.!! ഇത് ആരാധകർ കാണാൻ കാത്തിരുന്ന രംഗം. കല്യാണി സംസാരിക്കുന്നു | Mounaragam today latest episode

Mounaragam today latest episode

പ്രേക്ഷകർ കാത്തിരുന്ന ഒരു എപ്പിസോഡാണ് ഇന്ന് മൗനരാഗത്തിൽ നടന്നിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയുടെ കുഞ്ഞിനെ 2 ഗുണ്ടകൾ തട്ടിക്കൊണ്ടുപോവുമ്പോൾ, പിറകെ ഓടിയ കല്യാണി മോനെ എന്ന് വിളിച്ച് കരയുന്നതായിരുന്നു. അപ്പോഴാണ് ഗുണ്ടകളുടെ മുന്നിൽ പയസ് ഡോക്ടർ വരുന്നത്. ഡോക്ടറെ കണ്ടതും കല്യാണി

എൻ്റെ മകനെ ആ ഗുണ്ടകൾ കൊണ്ടു പോകുന്നുവെന്ന് പറഞ്ഞപ്പോൾ, പയസ് ഡോക്ടർ അത് ഗുണ്ടകൾ അല്ലെന്നും, ഞാൻ ആണ് ഇവരെ കല്യാണിയുടെ റൂമിലേയ്ക്ക് അയച്ചതെന്നും പറയുകയായിരുന്നു. കല്യാണി ഇപ്പോൾ സംസാരിക്കുന്നുണ്ട് മനസിലായോ എന്ന് ഡോക്ടർ ചോദിച്ചു.അപ്പോഴാണ് സി എസ് ഓടി വരുന്നത്. എന്തു പറ്റി മോളെ എന്നു പറഞ്ഞ്. അപ്പോൾ കല്യാണി അച്ഛാ എന്നു വിളിച്ചു.ഇത് കേട്ട സിഎസിന് വലിയ

സന്തോഷമായി. അപ്പോഴാണ് കിരൺ വരുന്നത്, അപ്പോൾ കല്യാണി കിരണേട്ട, നമ്മുടെ കുഞ്ഞിനെ തട്ടികൊണ്ടു പോയതല്ല എന്ന് കല്യാണി പറയുന്നത് കേട്ട് കിരണും ഒന്ന് ഞെട്ടിപ്പോയി. അപ്പോൾ പയസ് ഡോക്ടർ കല്യാണിയ്ക്ക് ശബ്ദം ഇഷ്ടായോ എന്ന് ചോദിക്കുന്നു. ഇത് കേട്ട് കല്യാണി ഡോക്ടറോട് കൈകൂപ്പുകയാണ്. അപ്പോൾ തോമസ് ഡോക്ടറും സ്വാതി ഡോക്ടറും വരികയാണ്. എല്ലാവർക്കും

കല്യാണിയുടെ ശബ്ദം കേട്ട് സന്തോഷമായി. പിന്നീട് എല്ലാവരോടും കിരൺ ഈസന്തോഷ വാർത്ത അറിയിച്ചു.അപ്പോഴാണ് രൂപയ്ക്ക് കല്യാണിയോട് തന്നെ വോയ്സ് മെസേജയക്കാൻ കിരൺ പറയുന്നത്.അങ്ങനെ കല്യാണി രൂപയ്ക്ക് വോയ്സ് മെസേജ് അയക്കുന്നു. കല്യാണി സംസാരിച്ചെന്ന് കാദംബരി പറഞ്ഞതറിഞ്ഞ് മൂങ്ങ പ്രകാശനെ വിവരം അറിയിക്കുകയാണ്. ഇത് കേട്ട പ്രകാശൻ ആകെ ഞെട്ടുകയാണ്. പിന്നീട് പയസ് ഡോക്ടർ മൂർത്തിയെ വിളിച്ച് കല്യാണി സംസാരിച്ച വിവരം അറിയിക്കുന്നു. മുത്തശ്ശൻ കല്യാണി സംസാരിച്ചെന്ന് പറയുമ്പോൾ, ജലജയ്ക്ക് വിശ്വസിക്കാനാവുന്നില്ല.എന്നാൽ നയനയ്ക്ക് മൂർത്തി പറയുന്നത് കേട്ട് വലിയ സന്തോഷമായി.

Rate this post

Comments are closed.