നേട്ടങ്ങളുടെ നെറുകയിൽ ബിഗ്‌ബോസ് രാജാവ്.!! രാജാവിന്റെ പുതിയ രഥം കണ്ട് കണ്ണുതള്ളി ആരാധകർ; ക്യൂട്ട് ബേബി കുഞ്ഞിയെ ഒരുപാട് ഇഷ്ട്ടപെട്ടു ആഗ്രഹിച്ചു ഇപ്പോൾ സ്വന്തമാക്കി.!! | Akhil Marar New Mini Cooper Car

Akhil Marar New Mini Cooper Car

Akhil Marar New Mini Cooper Car : സംവിധായകനും ബിഗ്‌ബോസ് മലയാളം സീസൺ 5 വിന്നറുമായ അഖിൽ മാരാർ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. സിനിമ മേഖലയിൽ ഏറെ നാളായി അണിയറ പ്രവർത്തകനായി പ്രവർത്തിച്ച അഖിൽ ആദ്യമായ് സംവിധാനം ചെയ്ത ചിത്രമാണ് ജോജു നായകനായ ഒരു താത്വിക അവലോകനം. ചാനൽ ചർച്ചകളിൽ താരമായിരുന്നു അഖിൽ മാരാർ. പൊതുപ്രവർത്തകൻ കൂടി

ആയിരുന്ന താരം മികച്ച ഒരു പ്രാസംഗികൻ കൂടി ആയിരുന്നു. ബിഗ്‌ബോസിന്റെ ഇത് വരെയുള്ള സീസണുകളിൽ വെച്ച് ഏറ്റവും കൂടുതൽ വോട്ട് വാങ്ങി വിജയിച്ച മത്സരാർത്ഥിയാണ് അഖിൽ മാരാർ. അത്രയേറെ ജനപിന്തുണ നേടിയ മറ്റൊരു മത്സരാർത്ഥി ബിഗ്‌ബോസിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ബിഗ്ബോസിനകത്തും പുറത്തും തന്റെ നിലപാടുകളെല്ലാം വ്യക്തമായി പറയാൻ മടി കാണിക്കാത്ത

അഖിൽ ഷോ തുടങ്ങിയ ശേഷം വളരെ വേഗം തന്നെ പ്രേക്ഷകരെ കയ്യിലെടുത്തു. അഖിലിന്റെ വിജയങ്ങൾക്ക് പിന്നിൽ കട്ടക്ക് സപ്പോർട്ടുമായി ഉള്ളത് മാറ്റാരുമല്ല താരത്തിന്റെ ഭാര്യ ലക്ഷ്മിയും കുഞ്ഞുങ്ങളും ആണ്. പ്രകൃതി, പ്രാർത്ഥന എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണ് അഖിലിനുള്ളത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്ന് വന്ന താരം ബിഗ്‌ബോസ് വിന്നർ ആയതോടെ തന്റെ

ആഗ്രഹങ്ങൾ ഓരോന്നായി സാധിച്ചെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ. വാടക വീട്ടിൽ കഴിഞ്ഞിരുന്ന താരം ഈയടുത്താണ് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയത്. ഇപോഴിതാ ഒരു മിനികൂപ്പർ കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. ക്യൂട്ട് ബേബി കുഞ്ഞിയെ ഒരുപാട് ഇഷ്ടപ്പെട്ടു ആഗ്രഹിച്ചു ഇപ്പോൾ സ്വന്തമാക്കി എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വാർത്ത ആരാധകാരുമായി പങ്ക് വെച്ചത്. കൊച്ചിയിലെ ഇവിഎം മൊട്ടേഴ്സിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ഭാര്യ ലക്ഷ്മിക്കും മക്കൾക്കും ഒപ്പമാണ് താരം വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്. അൻപത്തി രണ്ട് ലക്ഷം മുതൽ അൻപത്തി മൂന്ന് ലക്ഷം വരെയാണ് കേരളത്തിൽ മിനികൂപ്പറിന്റെ വില. മൂന്ന് മാസം മുൻപാണ് വോൾവോയുടെ സെഡാൻ എസ് 90 സ്വന്തമാക്കിയത്.

Rate this post

Comments are closed.