ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ!! കുഞ്ഞാവ വേറെ ലെവൽ! ട്രെയിൻ ബർത്തിലെ കുരുന്നിന്റെ അഭ്യാസം വൈറൽ | Baby Climbs Down From Upper To Lower Train Berth Viral Video

Baby Climbs Down From Upper To Lower Train Berth Viral Video

Baby Climbs Down From Upper To Lower Train Berth : കുഞ്ഞുങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. കുഞ്ഞുങ്ങളുടെ പാട്ടും നൃത്തവുമെല്ലാം ആസ്വദിക്കുന്നവരുമാണ് നമ്മൾ. ഇപ്പോൾ ഇതാ ഒരു കുഞ്ഞിന്റെ വെറൈറ്റി ആയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രെയിൻ യാത്ര എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. ട്രെയിനിന്റെ അപ്പർ ബർത്തിലേക്ക് കയറുക എന്നത് പലർക്കും ഒരു പേടി സ്വപ്നവുമാണ്.

അടിയിൽ എവിടെയും സ്ഥലമില്ലെങ്കിൽ അപ്പർ ബർത്തിൽ കയറിയിരിക്കുകയാണ് പതിവ്. എന്നാൽ കയറാനുള്ള പ്രയാസം മൂലം പലരും അതിന് മടിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അപ്പർബർത്തിൽ നിന്ന് ഒറ്റയ്ക്ക് താഴേക്ക് ചാടി വരുന്ന കുഞ്ഞിന്റെ വീഡിയോയാണ് വൈറലാകുന്നത്. കുഞ്ഞിന്റെ സാഹസം കണ്ട് പലരും അത്ഭുതപ്പെടുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. കുഞ്ഞ് താഴേക്ക് എത്തുന്നു എന്ന് കണ്ടതോടെ അവിടെ നിന്നും മാറിയിരിക്കുകയാണ് ഒരു യുവാവ്. ഈ കാഴ്ച പലരിലും അത്ഭുതവും സന്തോഷവും ഉണ്ടാക്കി.

910 കെ ലൈക്കാണ് കുഞ്ഞിന്റെ വീഡിയോ സ്വന്തമാക്കിയത്. 310 കെ ഷെയറും വീഡിയോക്ക് ഉണ്ടായി. ബേബീസ് ടൗൺ എന്ന ഇൻസ്റ്റാഗ്രാം പേജ് ആണ് കുഞ്ഞിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.സർവൈവർ, കോൺഫിഡൻസ് തുടങ്ങി നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മലയാളികൾ മാത്രമല്ല മറ്റ് ഭാഷക്കാരും ദേശക്കാരും വീഡിയോ കാണുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ലോകം തുടക്കക്കാർക്ക് മാത്രമുള്ളതല്ല എന്നൊരു കമന്റ്റും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു.

ഏതായാലും പലർക്കും കുഞ്ഞൊരു മാതൃക തന്നെയാണ്. എന്തു വലിയ തടസത്തെയും അതിജീവിക്കാൻ മനുഷ്യർക്ക് ശേഷിയുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഈ പ്രവൃത്തിയിലൂടെ കുഞ്ഞ്. ഇവൻ നമ്മുടെ അഭിമാനമായിത്തീരും എന്നതിൽ സംശയമില്ല. ചെറിയ തടസ്സങ്ങളെ പോലും അതിജീവിക്കാൻ മടിയുള്ളവരാണ് നമ്മൾ. പ്രശ്നങ്ങൾ വരുമ്പോൾ മറ്റുള്ളവരുടെ സഹായത്തിനായി പലരും കാത്തിരിക്കുന്നു. എന്നാൽ ധൈര്യമുണ്ടെങ്കിൽ എന്തിനെയും അതിജീവിക്കാം എന്ന വിശ്വാസമാണ് കുഞ്ഞിന്റെ വീഡിയോ നമുക്ക് തരുന്നത്. Baby Climbs Down From Upper To Lower Train Berth

Rate this post

Comments are closed.