ഭാഗ്യമോൾ സുമംഗലിയായി.!! മകളുടെ വിവാഹശേഷം കണ്ണ് നിറഞ്ഞ് സുരേഷ് ഗോപി; ചേച്ചിക്ക് ആശംസയുമായി സഹോദരങ്ങളും.!! | Suresh Gopi Thanks To Everyone After Bhagya Suresh Marriage

Suresh Gopi Thanks To Everyone After Bhagya Suresh Marriage

Suresh Gopi Thanks To Everyone After Bhagya Suresh Marriage : മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം വന്നെത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ സുരേഷ് ഗോപിയുടെ മകൾ വിവാഹിതയായിരിക്കുകയാണ്. വൻ താര നിരയാണ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ഈ വാർത്ത ചേർത്തു പിടിക്കുകയായിരുന്നു. വിവാഹത്തിലെ ഓരോ മുഹൂർത്തങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരും കണ്ടുകൊണ്ടിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹശേഷം സന്തോഷത്തോടെ മാധ്യമങ്ങളോട് പറയാൻ വാക്കുകൾ ഇല്ലാതെ നിൽക്കുന്ന സുരേഷ് ഗോപിയുടെ ചില ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് ഓഡിറ്റോറിയത്തിലേക്ക് പോകുന്ന സുരേഷ് ഗോപിയെയും കുടുംബത്തെയും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

പ്രധാനമന്ത്രി എത്തിയിരിക്കുന്നത് കൊണ്ട് തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, തുടങ്ങി താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വിവാഹ തലേന്ന് മുതൽ ചടങ്ങിൽ താരങ്ങളെല്ലാം വളരെ സജീവമാണ്.
ഭാഗ്യയുടെയും ഗോകുൽ സുരേഷിന്റെയും അടുത്ത സുഹൃത്തായ ശ്രേയസാണ് വരൻ.ഈ സൗഹൃദം തന്നെയാണ് ഇരുവരെയും വിവാഹത്തിലേക്ക് എത്തിച്ചത്.

വിവാഹശേഷം മാധ്യമങ്ങളോട് അധികം ഒന്നും ഭാഗ്യയും സംസാരിക്കുന്നില്ല. എല്ലാ മംഗളമായി നടന്നുവെന്നും എല്ലാവരും സന്തോഷമായി ഇരിക്കുന്നു എന്നും സുരേഷ് ഗോപിയുടെ മകൻ മാധവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കല്യാണത്തിന്റെ തിരക്കിൽ സജീവമാണ് നടൻ സുരേഷ് ഗോപി. തന്റെ അച്ഛനെ എല്ലാ തിരക്കുകൾക്കും ഒറ്റയ്ക്ക് വിട്ടുകൊടുക്കാതെ താനും എല്ലാത്തിലും സജീവമായിരിക്കും എന്ന് മകൻ ഗോകുൽ സുരേഷ് ഇതിനു മുൻപ് സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു അതുപോലെ തന്നെ കല്യാണത്തിന് എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യമാണ് മകൻ ഗോകുൽ. വിവാഹശേഷം എല്ലാ ആരാധകരോടും മാധ്യമങ്ങളോടും ജനങ്ങളോടും സ്നേഹത്തിന്റെ ഭാഷയിൽ സുരേഷ് ഗോപി നന്ദി അറിയിക്കുന്നതും ഷെയർ ചെയ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.

Rate this post

Comments are closed.