ചരിത്ര വിവാഹം.!!ഭാഗ്യമോൾക്ക് അനുഗ്രഹം നൽകി മോദി തൃപ്രയാർക്ക്‌ചരിത്ര വിവാഹം.!! | Narendra modi At Guruvayoor Sureshgopi Daughter wedding

Narendra modi At Guruvayoor Sureshgopi Daughter wedding

Narendra modi At Guruvayoor Sureshgopi Daughter wedding:മോഹൻലാൽ, മമ്മൂട്ടി തുടങ്ങി യവരുംചടങ്ങിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാർഗം ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടില്‍ ഇറങ്ങി റോഡ് മാര്‍ഗ്ഗം ക്ഷേത്രത്തിലെത്തി. 2019 ലും നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. തൊട്ടടുത്ത മൂന്നു മണ്ഡപങ്ങളിൽ നടന്ന വിവാഹങ്ങളിൽ പങ്കെടുത്ത മോഡി നവ ദമ്പതികള്‍ക്ക് ആശംസ അറിയിച്ചു.

തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷം 9.45 ഓടുകൂടി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പതിനൊന്ന് മണിയോടുകൂടി കൊച്ചിയിലേക്ക് മടങ്ങി. കൊച്ചിയിലും തമിഴ്നാട്ടിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക. പ്രധാന മന്ത്രിയുടെ വരവിനെ തുടർന്ന് കർശന നിർദേശങ്ങൾ ഗുരുവായൂരിൽ ഒരുക്കിയിരുന്നു.. ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും തെരുവു കച്ചവടങ്ങൾ ചെയ്യരുതെന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു..

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.. ഗുരുവായൂർ ക്ഷേത്രത്തിലെ നിരവധി വിവാഹങ്ങൾ പ്രധാന മന്ത്രിയുടെ സന്ദർശനത്തെതുടർന്ന് മാറ്റി വെച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.. ഇന്നലെ കൊച്ചിയിൽ എത്തിയ പ്രധാന മന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് എറണാകുളം നഗരത്തിൽ യാത്രാ ക്രമീകരങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Rate this post

Comments are closed.