കാത്തിരിപ്പുകൾ അവസാനിക്കുന്നു.!! ഷൈൻ ടോം ചാക്കോക്ക് പ്രണയ സാഫല്യം; പുതുവർഷത്തിൽ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച് താരം.!! | Shine Tom Chacko Engagement News Viral

Shine Tom Chacko Engagement News Viral : നീണ്ടകാലത്തെ പ്രേമത്തിനുശേഷം മലയാള സിനിമ താരം ഷൈൻ ടോം ചാക്കോയും തനുവും വിവാഹിതരാകുന്നു.ഷൈൻ ടോം ചാക്കോയും തനുവും തമ്മിലുള്ള വിവാഹനിശ്ചയമാണ് കഴിഞ്ഞത്. ഏറെക്കാലത്തെ സോഷ്യൽ മീഡിയ ചർച്ചാവിഷയം ആയിരുന്ന ഷൈൻ ടോം ചാക്കോയുടെ പ്രേമം വിവാഹത്തിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.

മലയാളത്തിലെ ചെറിയ വേഷങ്ങളിലൂടെ ഇതിഹാസയിലൂടെ നായകൻ വേഷത്തിലെത്തിയ ഷൈൻ പിന്നീട് ഗ്രീഷ്മ പർവ്വം,അടി, നീല വെളിച്ചം തുടങ്ങിയ പുതുപുത്തൻ സിനിമകളിലൂടെ വളരെ വ്യത്യസ്തമായ മികച്ച അഭിനയ അനുഭവമാണ് കാഴ്ചവച്ചത്. വളരെ കൂളായി വില്ലൻ ക്യാരക്ടറുകളും തമാശകളും വഴങ്ങുന്ന അതുല്യ നടനാണ് ഷൈൻ ടോം ചാക്കോ.കുറേയേറെ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷവും മലയാളികളുടെ

മനസ്സിൽ നിറഞ്ഞുനിൽക്കുന്ന നായകൻ ആണ് ഇദ്ദേഹം. ട്രോളും തഗ്ഗും കൊണ്ട് മലയാളി യുവാക്കളുടെ സൂപ്പർ ഹീറോ ആണ് ഷൈൻ. കാമുകിയായ തനുവിന്റെ പേര് വളരെ കാലത്തെ പ്രേക്ഷക അഭ്യർത്ഥന മാനിച്ചാണ് ഇദ്ദേഹം പുറത്തു പറഞ്ഞിട്ടുള്ളത്. പ്രൈവസി മാനിച്ച് മറ്റു കാര്യങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അടുത്തിടെ പുറത്തുവന്ന സിനിമയുടെ ലോഞ്ചിന് കാമുകി തനുവിനെയും കൂട്ടി വന്ന ഷൈൻ സോഷ്യൽ

മീഡിയയിൽ ആകെ വൈറലായിരുന്നു. ഇപ്പോഴിതാ കാമുകിയെ ജീവിതസഖിയായി വിവാഹം ചെയ്യാൻ പോകുന്നു. ഇരുവരുടെയും ചിത്രങ്ങളും എൻഗേജ്മെന്റിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയ ആകെ ഏറ്റെടുത്തു കഴിഞ്ഞു. പിങ്ക് ഗൗണിൽ തനുവും അതിനു മാച്ചിൽ ഷേർട്ടും പാൻസും ധരിച്ച് ഷൈൻ ടോം ചാക്കോയും വേദിയിലെത്തി പരസ്പരം മോതിരം മാറി. മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ ഇതാ തെലുങ്കിലും ചിത്രങ്ങൾ വരാനിരിക്കുന്നു. ജൂനിയർ എൻടിആർ നായകനായി എത്തുന്ന ദേവരയാണ് ഏറ്റവും പുതിയ വിശേഷം. ജനുവരിയിൽ റിലീസ് ആകാൻ പോകുന്ന ഒട്ടനവധി മറ്റു ചിത്രങ്ങളും താരത്തിന്റേതായുണ്ട്. തേരി മേരി, വിവേകാനന്ദൻ വൈറലാണ്,മഹാറാണി, തുണ്ട് തുടങ്ങിയ ചിത്രങ്ങളും റിലീസിനായി ഒരുങ്ങുന്നതാണ്.

Rate this post

Comments are closed.