അടികൾക്കിടയിലും ഞാൻ കേട്ടത് അവരുടെ ചിരിയാണ്.!! ഉയിരും ഉലകവും അഴകിൻ നായികക്കും ഒപ്പം വിക്കി; പുതുവർഷത്തിലെ പുതിയ വിശേഷം ആഘോഷമാക്കി നയൻ‌താര.!! | Nayanthara Blessed Moments With Babies And Vignesh Shivan

Nayanthara Blessed Moments With Babies And Vignesh Shivan

Nayanthara Blessed Moments With Babies And Vignesh Shivan : മലയാള സിനിമയിലൂടെ അഭിനയജീവിതത്തിലേക്ക് കാലെടുത്ത് വച്ച നടിയാണ് നയൻതാര. ഇപ്പോൾ തെന്നിന്ത്യയിലെ താരമൂല്യമുള്ള നടിയായി മാറുകയും ചെയ്തു. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരത്തിന് സിനിമാലോകം നൽകിയിരിക്കുന്ന നാമം. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നയൻതാരയും വിഘ്നേശ് ശിവയുമായി പ്രണയത്തിലാവുന്നത്. നീണ്ട ഏഴു

വർഷത്തെ പ്രണയത്തിന് ശേഷം 2022-ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷമുള്ള എല്ലാ വിശേഷങ്ങളും നയൻതാരയും വിഘ്നേഷും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 2022 ഒക്ടോബറിലാണ് ഇവർക്ക് രണ്ട് ഇരട്ട കുഞ്ഞുങ്ങൾ പിറക്കുന്നത്. ഉയിരിൻ്റെയും, ഉലകിൻ്റെയും വിശേഷങ്ങളുമായാണ് താരങ്ങൾ പിന്നീട് കൂടുതലായും എത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഒരു

വയസായതിനു ശേഷമുള്ള മക്കളുമൊത്തുള്ള ക്രിസ്മസ് വിശേഷവും താരം പങ്കുവച്ചിരുന്നു. കൊച്ചിയിലെത്തി നയൻതാരയുടെ അമ്മയ്ക്കൊപ്പമായിരുന്നു ഈ വർഷം ക്രിസ്മസ് ആഘോഷം നയൻതാരയും വിഘ്നേശ്ശിവയും മക്കൾക്കൊപ്പം ആഘോഷിച്ചത്. കഴിഞ്ഞ വർഷം മക്കൾ ചെറിയ കുഞ്ഞുങ്ങൾ ആയതിനാൽ ആഘോഷങ്ങൾ അവർക്ക് തിരിച്ചറിയുന്നില്ലെന്നും, ഈ വർഷം അവർ

ഓടിക്കളിച്ച് എല്ലാം കണ്ടറിയുന്നുണ്ടെന്നും താരം. ‘ഷൂട്ടിംഗ് തിരക്കുകൾ ഇല്ലെങ്കിൽ കുടുംബത്തിൻ്റെ കൂടെ ആഘോഷിക്കാൻ താരം കൊച്ചിയിലെത്താറുണ്ട്. ഈ വർഷവും താരം ക്രിസ്മസ്ഷത്തിന് ആ പതിവ് മുടക്കിയില്ല. ഇയർ വിശേഷവുമായാണ് നയൻതാരയും വിഘ്നേഷും എത്തിയിരിക്കുന്നത്. 2023-ലെ സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെച്ചായിരുന്നു ന്യൂ ഇയർ ആശംസകൾ അറിയിച്ചത്. ചിത്രത്തിനൊപ്പം ‘ഈ വർഷം എല്ലാവർക്കും സ്നേഹവും, ഭാഗ്യവും, സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ’ എന്നാശംസിക്കുകയും ചെയ്തു. വിഘ്നേഷ് ശിവയും 2023-ലെ നിരവധി വിശേഷങ്ങളും, പുതിയ സിനിമയായ എൽഐസി യുടെ പൂജാവിശേഷങ്ങളും പങ്കുവെച്ചു.നിരവധി താരങ്ങളും സുഹൃത്തുക്കളും, ആരാധകരും താരത്തിൻ്റെ പോസ്റ്റിന് താഴെ ന്യൂ ഇയർ ആശംസകൾ അറിയിച്ച് എത്തുകയും ചെയ്തു. നയൻതാരയുടെ ‘ടെസ്റ്റ്’ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് നയൻതാരയുടെ ആരാധകർ.

Rate this post

Comments are closed.