സാന്ത്വനം കുടുംബം ഭാഗം വയ്ക്കുന്നോ ? എന്ത് ചെയ്യുമെന്നറിയാതെ ബാലൻ; ബാലൻറെ ആഗ്രഹങ്ങളെ വലിച്ചുകീറി ശിവൻ | Santhwanam today latest episode

ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വീണ്ടും സങ്കർഷഭരിതമായ മുഹൂർത്തങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കണ്ണൻമാറിപ്പോയെന്നാണ് ശങ്കരമ്മാമ പറയുന്നത്. അതിനാൽ ആലോചിച്ച് വേണം ഒരു തീരുമാനമെടുക്കാനെന്നും, ശിവനോടും ഹരിയോടും സംസാരിച്ച ശേഷം മതി ഒരു തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞു കൊണ്ട്

പോവുകയാണ് ശങ്കരമ്മാമ. പിന്നീട് ബാലൻ ഹരിയോടും ശിവനോടും ഇവിടെ വരെണമെന്ന് പറയുന്നു. രണ്ടു പേരും വന്ന ശേഷം ശങ്കരമ്മാമ കണ്ണനോട് സംസാരിച്ചതും, കണ്ണൻ ശങ്കരമായോടു പറഞ്ഞതൊക്കെ പറയുകയായിരുന്നു. നിങ്ങളോടുകൂടി തീരുമാനിച്ച് അവൻ്റെ ഭാഗം അവന് നൽകാമെന്ന് തോന്നുന്നെന്ന് ബാലൻ പറഞ്ഞപ്പോൾ, എനിക്ക് ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞു കൊണ്ട് ശിവൻ പോവുകയാണ്. അപ്പോഴാണ്

ഹരിയും പറയുന്നത് ശിവൻ പറഞ്ഞതാണ് ശരിയെന്ന്. അവൻ്റെ ബിസിനസിനെ കുറിച്ച് എല്ലാം അറിഞ്ഞ ശേഷം വീതം കൊടുക്കുന്നതെന്ന് ആലോചിക്കാമെന്ന് പറയുകയാണ് ഹരി. പിന്നീട് കാണുന്നത് സാന്ത്വനത്തിൽ ജയന്തി വരുന്നതാണ്. സാന്ത്വനം വീട് ഭാഗം വച്ച് കണ്ണന് വീതം നൽകാൻ പോകുന്നതറിഞ്ഞാണ് ജയന്തി വരുന്നത്. ജയന്തി ദേവിയോട് ഭാഗം വയ്ക്കുന്ന കാര്യമൊക്കെ ചോദിച്ചപ്പോൾ,

ദേവി ഒന്നും തുറന്നു പറഞ്ഞില്ല. പിന്നീട് അപ്പുവിൻ്റെ റൂമിലേക്ക് പോയി. കണ്ണൻ്റെ വീതം അവന് നൽകാൻ പോവുകയാണെന്നും, അതിനാൽ കണ്ണൻ്റെ മാത്രം വീതം നൽകാതെ നിങ്ങളുടെ വീതവും നിങ്ങൾ വാങ്ങണമെന്ന് പറയുകയാണ് ജയന്തി. രാത്രിയായപ്പോൾ ദേവിയും അപ്പുവും ദേവൂട്ടിയും ഉമ്മറത്തിരുന്ന് പലതും പറയുകയും, അപ്പോഴാണ് ബാലനും ഹരിയും വരുന്നത്. അതു കണ്ട് ദേവി ഹരിയോട് ബാലേട്ടനെന്തു പറ്റിയെന്നു ചോദിക്കുകയാണ്. എപ്പോഴും ഒരു പോലെയിരിക്കാൻ പറ്റുമോയെന്ന് ഹരി പറഞ്ഞു.

Rate this post

Comments are closed.