ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം മൂന്നാമതൊരാൾ അറിയില്ല.!! അത് എന്നോടൊപ്പം മണ്ണിൽ അലിഞ്ഞ് ഇല്ലാതാകും; നേരിന്റെ ചിത്രങ്ങളുമായി കസ്തൂരിമാൻ ശ്രീക്കുട്ടി.!! | Haritha G Nair Happy Moments With Mohanlal In Neru Movie

Haritha G Nair Happy Moments With Mohanlal In Neru Movie

Haritha G Nair Happy Moments With Mohanlal In Neru Movie : ദൃശ്യം, 12th മാൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി തിയേറ്ററുകൾ കീഴടക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് നേര്. ഈ കൂട്ടുകെട്ട് പ്രേക്ഷകർക്ക് നൽകുന്ന ഒരു മിനിമം ഗ്യാരന്റി ഉണ്ട്. അത് കളയാതെ തന്നെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ദൃശ്യം മുതൽ ഇങ്ങോട്ട് ജീത്തു

ജോസെഫിന്റെ ചിത്രങ്ങൾ കണ്ടവർക്കറിയാം. എഡിറ്റിങ്ങിന് ജീത്തു കൊടുക്കുന്ന പ്രാധാന്യം. ട്വിസ്റ്റുകൾ കൊണ്ട് വിസ്മയം തീർത്ത ചിത്രമാണ് ദൃശ്യം വണ്ണും ദൃശ്യം ടു വും. ഈ രണ്ട് ചിത്രങ്ങളുടെയും എഡിറ്റർ ആയിരുന്ന വിനായക് തന്നെയാണ്. ഈയടുത്താണ് വിനായക് വിവാഹിതനായത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഹരിത പിന്നീട്

സീതാകല്യാണം, ഉണ്ണിമായ, തിങ്കൾക്കലമാൻ, സ്വന്തം സുജാത, കളിവീട്, കാണാകണ്മണി, ശ്യാമാംബരം, മംഗല്യം എന്നിങ്ങനെ നിരവധി സീരിലുകളിലൂയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് എത്തിയത്. രണ്ട് സിനിമകളും താരം ചെയ്തിട്ടുണ്ട്. കാർബൺ, ഒരു പക്കാ നാടൻ പ്രേമം എന്നീ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. നേഴ്സ് ആയിരുന്ന ഹരിത തന്റെ പാഷൻ ആയ അഭിനയത്തിലേക്ക് തിരിഞ്ഞത്

അപ്രതീക്ഷിതമായിട്ട് ആയിരുന്നു. ഇപോഴിതാ തന്റെ സ്വപ്നം പോലെ തന്നെ ഒരു റോൾ കിട്ടിയിരിക്കുകയാണ് ഹരിതയ്ക്ക്. മുഴുവൻ സമയ കോർട്ട് റൂം ഡ്രാമയായ നേരിൽ ഒരു മികച്ച വേഷം തന്നെയാണ് ഹരിത ചെയ്തത്. വിനായക് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റർ. ഇരുവരും ഒരുമിച്ചു വർക്ക് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് നേര്. വിനയകിൽ കൂടിയാണ് തനിക്ക് ഈ അവസരം കിട്ടിയതെന്ന് തുറന്ന് പറയുകയാണ് ഹരിത. ഏറെ നാളുകൾ ആയി സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും ജീവിതത്തിലും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപോഴിതാ തങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടിയും ഒരുമിച്ചു തന്നെ പ്രയത്നിക്കുകയാണ് ഇരുവരും.

Rate this post

Comments are closed.